Pope Francis Funeral: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ചടങ്ങുകൾ സെന്റ് മേരി മേജർ ബസലിക്കയിൽ

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. സെന്റ് മേരി മേജർ ബസിലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ‌ പൊതുദർശനമുണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 02:22 PM IST
  • സെന്റ് മേരി മേജർ ബസിലിക്കയിലാണ് ചടങ്ങുകൾ നടത്തുക.
  • ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
  • നാളെ രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ‌ പൊതുദർശനമുണ്ടാകും.
Pope Francis Funeral: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ചടങ്ങുകൾ സെന്റ് മേരി മേജർ ബസലിക്കയിൽ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. സെന്റ് മേരി മേജർ ബസിലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ‌ പൊതുദർശനമുണ്ടാകും. 

ഇന്നലെ (ഏപ്രിൽ 21) ആണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. ദീർഘനാളുകളായി രോ​ഗബാധിതനായിരുന്ന അദ്ദേഹം ഈസ്റ്റർ ദിനത്തിൽ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം 88ാം വയസിലാണ്. 

Also Read: Pope Francis: മാർപ്പാപ്പയുടെ വിയോ​ഗത്തെ തുടർന്ന് ഭരണനിയന്ത്രണം കെവിൻ ജോസഫ് ഫാരലിന്

അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ 17ന് ആണ് ഹോർഗെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. 1958ൽ ഈശോ സഭയിൽ (ജെസ്യൂട്ട്) ചേർന്നു. 1969 ഡിസംബർ 13ന് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുകയും. 2001 ഫെബ്രുവരി 1ന് കർദിനാൾ ആകുകയും ചെയ്തു. അർജന്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം 2013 മാർച്ച് 13 നാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ബെനഡിക്ട് 16ാമൻ മാർപാപ്പയ്ക്ക് ശേഷം വന്ന കത്തോലിക്കാ സഭയുടെ 266ാമത്തെ മാർപ്പാപ്പ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഈശോസഭയിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയായിരുന്നു അദ്ദേഹം. ട
 
അതേസമയം മാർപ്പാപ്പയുടെ വിയോ​ഗത്തെ തുടർന്ന് ഭരണനിയന്ത്രണം കെവിൻ ജോസഫ് ഫാരലിനാണ്. കാമെർലെം​ഗോ കർദിനാൾ കെവിൻ ജോസഫ് ഫാരൽ ആണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോ​ഗവാർത്ത ഔദ്യോ​ഗികമായി ലോകത്തെ അറിയിച്ചത്. ഐറീഷ് വംശജനാണ് കർദിനാൾ കെവിൻ ഫാരൽ. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങളുകളും പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കേണ്ടതും കാമെർലെം​ഗോ കർദിനാൾ കെവിൻ ഫാരലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News