വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ലിയോ പതിനാലാമൻ മാർപ്പാപ്പ നവംബറിൽ തുർക്കിയും ലെബനനും സന്ദർശിക്കും. മാർപ്പാപ്പയുടെ ഇറ്റലിക്ക് പുറത്തേക്കുള്ള ആദ്യ സന്ദർശനമാകും ഇത്. നവംബർ 27 മുതൽ മുപ്പത് വരെ തുർക്കിയും, ശേഷം 30 മുതൽ ഡിയംബർ 2 വരെ ലെബനനും സന്ദർശിക്കും.
സന്ദർശനത്തിൽ, മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കുകയും മേഖലയിലുടനീളം സമാധാനത്തിനായി അഭ്യർത്ഥിക്കുകയും ചെയ്യും.
ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ആത്മീയ നേതാവായ പാത്രിയാർക്കീസ് ബർത്തലോമിയുമായി പോപ്പ് തുർക്കിയിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.
ഇരു രാജ്യങ്ങളും സന്ദർശിക്കാൻ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ പദ്ധതിയിട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം പോകാൻ സാധിച്ചില്ല. ഒരു പുതിയ മാർപാപ്പയുടെ ആദ്യ യാത്രകൾ സാധാരണയായി അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്ന വിഷയങ്ങളുടെ സൂചനയായി കണക്കാക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









