വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി ലിയോ പതിനാലാമൻ മാർപ്പാപ്പ ഔദ്യോഗികമായി ചുമതലയേറ്റു. മാർപ്പാപ്പയെ ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങുകൾ വത്തിക്കാനിൽ നടന്നു. പാലിയവും മുക്കുവന്റെ മോതിരവും മാർപ്പാപ്പ അണിഞ്ഞു. മാർപ്പാപ്പ മുക്കുവന്റെ മോതിരം (പിസ്കറ്ററി റിങ്) കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിൽ നിന്ന് സ്വീകരിച്ചു.
ക്രിസ്തു ഏകനായിരിക്കുന്നത് പോലെ സഭയും ഏകമാണെന്നും സ്നേഹത്തിന്റെ സമയമാണെന്നും ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട് പോകണമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു. മാർപ്പാപ്പ ആയത് തന്റെ മിടുക്ക് കൊണ്ടല്ലെന്നും ദൈവ സ്നേഹത്തിന്റെ വഴിയേ നടക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Pope Leo XIV receives the Ring of the Fisherman, or Piscatory Ring, from Cardinal Luis Antonio Tagle, Pro-Prefect of the Dicastery for Evangelization, during the Mass of Inauguration of his pontificate in St. Peter's Square on Sunday, May 18.https://t.co/xecWpE8NXj pic.twitter.com/ri1bx1dErE
— Vatican News (@VaticanNews) May 18, 2025
നമ്മൾ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് നൽകുന്നതിന് വേണ്ടിയാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് സ്നേഹത്തിന്റെ സമയമാണെന്നും പരസ്പരം സ്നേഹിച്ച് ദൈവത്തിങ്കലേക്ക് നടക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കി സഹജീവികളെ മനസ്സിലാക്കി ജീവിക്കാമെന്നും മാർപ്പാപ്പ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.