ഫോട്ടോ പോസിംഗിന് വിമര്‍ശനം; ഒടുവിലൊരു ട്വിസ്റ്റ്‌

ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ചിത്രമായിരുന്നു വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.

Sneha Aniyan | Updated: Apr 14, 2019, 03:02 PM IST
ഫോട്ടോ പോസിംഗിന് വിമര്‍ശനം; ഒടുവിലൊരു ട്വിസ്റ്റ്‌

ന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ കൂട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് തെളിയിച്ചിരിക്കുകയാണ് കെല്ലിയും കോഡിയും. 

സഞ്ചാര പ്രേമികളായ ഈ കമിതാക്കള്‍ ഏറ്റവും ഒടുവിലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒറ്റ നോട്ടത്തില്‍ ആരെയും വിസ്മയിപ്പിക്കുന്ന ചിത്രമാണ് ഇവര്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ചിത്രമായിരുന്നു വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.

'positravelty' എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇരുവരും ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം എടുത്ത് കാണിക്കുകയായിരുന്നു സമൂഹ മാധ്യമ ഉപഭോക്താക്കള്‍. 

 
 
 
 

 

A post shared by Kelly (@positravelty) on

വിഡ്ഢിത്തമെന്നല്ലാതെ ഇതിന് വെറെയൊന്നും പറയാൻ പറ്റില്ലെന്നായിരുന്നു ആരാധകരുടെ അഭിപ്രായ൦. എന്നാല്‍, പൂളിന് താഴേ മറ്റൊരു പൂളുണ്ടെന്നും സുരക്ഷാ മുൻകരുതലുകളോടെയാണ് ഫോട്ടോ എടുത്തതെന്നു൦ കോഡി ഒടുവില്‍ വ്യക്തമാക്കുകയായിരുന്നു. 

ഇത് തെളിയിക്കുന്ന ചിത്രമുള്‍പ്പടെ കോഡി പോസ്റ്റ്‌ ചെയ്തതോടെയാണ് ആരാധകര്‍ അടങ്ങിയത്.പൂളിന്‍റെ മുഴുവന്‍ ഭാഗവും ആദ്യ ചിത്രത്തിലില്ലാതിരുന്നതാണ് ആരാധകരില്‍ ആശങ്ക സൃഷ്ടിക്കാന്‍ ഇടയായത്.