പീഡനക്കേസില്‍ വൈദികന് തടവ്; പുരോഹിത കുപ്പായമണിഞ്ഞ ചെകുത്താനെന്ന് കോടതി!!

പള്ളിക്കുള്ളിൽ വച്ചും പരിസരങ്ങളിൽ വച്ചും വൈദികൻ മോശമായി പെരുമാറിയെന്നാണ് പെൺകുട്ടികളുടെ മൊഴി. 

Last Updated : Aug 18, 2019, 04:55 PM IST
പീഡനക്കേസില്‍ വൈദികന് തടവ്; പുരോഹിത കുപ്പായമണിഞ്ഞ ചെകുത്താനെന്ന് കോടതി!!

ള്‍ത്താര ബാലികമാരെ പീഡനത്തിന് ഇരയാക്കിയ വൈദികനെ 45 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് കോടതി.

ഒൻപതും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച  സംഭവത്തില്‍ വാഷി൦ഗ്ടണിലെ കൊളംബിയ കോടതിയാണ് വിധി പറഞ്ഞത്. 

നാല്‍പത്തിയേഴുകാരനായ ഉർബനോ വാസ്‍ക്വാസ് എന്ന വൈദികനെയാണ് കോടതി തടവിന് ശിക്ഷിച്ചത്.13കാരിയായ പെൺകുട്ടിയെ 2015ലും ഒൻപതുകാരിയെ 2016ലുമായാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. 

ഇരകളായ രണ്ടു പെൺകുട്ടികളുടെയും വിചാരണ ഒൻപത് ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ കോടതി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് വിധി പറഞ്ഞത്. 

രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷ൦ കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ പുറത്ത് പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. 

ഭീഷണി ഭയന്ന പെണ്‍ക്കുട്ടികള്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഭവം മാതാപിതാക്കളോട് പറഞ്ഞത്. പള്ളിക്കുള്ളിൽ വച്ചും പരിസരങ്ങളിൽ വച്ചും വൈദികൻ മോശമായി പെരുമാറിയെന്നാണ് പെൺകുട്ടികളുടെ മൊഴി. 

ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഇളയ സഹോദരന്‍ മുറിയ്ക്ക് പുറത്തു നില്‍ക്കുമ്പോള്‍ പോലും പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന് പെണ്‍ക്കുട്ടികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. 

പരാതിക്കാരില്‍ ഒരാളായ പെണ്‍ക്കുട്ടിയുടെ ഈ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.

മറ്റു വൈദികരുടെ നേതൃത്വത്തില്‍ പ്രാർഥന നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വൈദിക വേഷമണിഞ്ഞ് ചെകുത്താനെ പോലെയാണ് വൈദികൻ പെരുമാറിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

‘യേശുവിനെ പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റം. ആ പെൺകുട്ടികളുടെ ജീവിതം എന്നന്നേക്കുമായി അയാൾ മാറ്റി’എന്നു കുറിച്ചുകൊണ്ടാണ് ഫെഡറൽ പ്രോസിക്യൂട്ടർ തന്‍റെ വാദം അവസാനിപ്പിച്ചത്.  

2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്. വൈദികനെതിരെ മറ്റൊരു സ്ത്രീയും പീഡന പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

More Stories

Trending News