പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡനറും കൂടിക്കാഴ്ച നടത്തും

25 ന് ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടി 27ന് അവസാനിക്കും.   ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെര്‍ഗിലാണ് ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുന്നത്.

Last Updated : Jul 21, 2018, 02:12 PM IST
പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡനറും കൂടിക്കാഴ്ച നടത്തും

ബെയ്ജിംഗ്: അടുത്തയാഴ്ച ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെര്‍ഗിലാണ് ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുന്നത്.

25 ന് ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടി 27ന് അവസാനിക്കും. യു എസ് വ്യാപാരയുദ്ധം, വ്യാപാര സംരക്ഷണ വാദനയങ്ങള്‍, എന്നിവ സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തും. അന്താരാഷ്ട്ര വിഷയങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും ഇരു നേതൃത്വങ്ങളും പങ്കു വെയ്ക്കും. മറ്റ് ബ്രിക്‌സ് രാഷ്ട്രത്തലവന്മാരുമായും ഷി ജിന്‍പിംഗ് ചര്‍ച്ച നടത്തുമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബഹുസ്വരത, സൗജന്യവ്യാപാരം, തുറന്ന ആഗോള സമ്പദ് വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലാണ് ചൈനയും ഇന്ത്യയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ രണ്ട് രാജ്യങ്ങള്‍ക്കും പൊതുവായ അഭിപ്രായവും താല്‍പ്പര്യവുമാണ് ഉള്ളതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

More Stories

Trending News