കൊറോണ: രാജകുടുംബത്തില്‍ ആദ്യ മരണം, വിടവാങ്ങിയത് 'റെഡ് പ്രിന്‍സസ്'

കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ലോകത്ത് മരണപ്പെടുന്ന ആദ്യ രാജകുടുംബാംഗമായി ബർബൻ-പാർമയിലെ സ്പാനിഷ് രാജകുമാരി മരിയ തെരേസ..

Last Updated : Mar 29, 2020, 05:53 PM IST
കൊറോണ: രാജകുടുംബത്തില്‍ ആദ്യ മരണം, വിടവാങ്ങിയത് 'റെഡ് പ്രിന്‍സസ്'

കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ലോകത്ത് മരണപ്പെടുന്ന ആദ്യ രാജകുടുംബാംഗമായി ബർബൻ-പാർമയിലെ സ്പാനിഷ് രാജകുമാരി മരിയ തെരേസ..

ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്പെയിന്‍ രാജാവ് ഫെലിപ്പ് ആറാമന്‍റെ കസിനാണ് 86കാരിയായ മരിയ തെരേസ രാജകുമാരി മരിയ തെരേസയുടെ സഹോദരനും അരഞ്ചുവസ് രാജകുമാരനുമായ സിക്സ്റ്റോയാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 

'കൊറോണ വൈറസ് ബാധിതയായിരുന്ന 86കാരിയായ ഞങ്ങളുടെ സഹോദരി ഇന്ന് ഉച്ച കഴിഞ്ഞു പാരിസില്‍ അന്തരിച്ചു' -ഇതായിരുന്നു സിക്സ്റ്റോയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. 

സ്പെയിന്‍ രാജാവ് ഫെലിപ്പ് ആറാമന്‍റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് മരിയ തെരേസ രാജകുമാരിയുടെ മരണം. വെള്ളിയാഴ്ച മാഡ്രിഡില്‍ വച്ചാണ് സംസ്കാരം. 1933 ജൂലൈ 28നു ജനിച്ച മരിയ രാജകുമാരി ഫ്രാന്‍സിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 

നിലപാടുകള്‍ തുറന്ന് പറയുന്നതിലൂടെയും സാമൂഹ്യ പ്രവര്‍ത്തികളിലൂടെയും ശ്രദ്ധ നേടിയ മരിയ രാജകുമാരിയ്ക്ക് 'റെഡ് പ്രിന്‍സസ്' എന്ന വിളിപ്പേരുമുണ്ട്.  ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന് കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

Trending News