Jailbreak in Pakistan: പാകിസ്താനിൽ ഭൂചലനത്തിന് പിന്നാലെ ജയിൽചാട്ടം; കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് 216 തടവുകാർ

Jailbreak in Pakistan: ഞായറാഴ്ച്ച രാത്രിയാണ് പാകിസ്താനിൽ ഭൂചലനം അനുഭവപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Jun 3, 2025, 04:37 PM IST
  • കറാച്ചിയിലെ മാളിര്‍ ജയിലിലെ സെല്ലുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് തടവുകാർ ജയിൽ ചാടിയത്.
  • ഇവരിൽ 81 തടവുകാരെ പിടികൂടിയെന്നും 135 പേർ ഇപ്പോഴും ഒളിവിലാണെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു
Jailbreak in Pakistan: പാകിസ്താനിൽ ഭൂചലനത്തിന് പിന്നാലെ ജയിൽചാട്ടം; കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് 216 തടവുകാർ

പാകിസ്താനിൽ ഭൂചലനത്തിന് പിന്നാലെ ജയിൽചാടി തടവുകാർ. 216 തടവുകാരാണ് ഭൂചലനത്തിനെ മറയാക്കി ജയിൽചാടിയത്. ഞായറാഴ്ച്ച രാത്രിയാണ് പാകിസ്താനിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ കറാച്ചിയിലെ മാളിര്‍ ജയിലിലെ സെല്ലുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് തടവുകാർ ജയിൽ ചാടിയത്. ഇവരിൽ 81 തടവുകാരെ പിടികൂടിയെന്നും 135 പേർ ഇപ്പോഴും ഒളിവിലാണെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു. 

അറുനൂറിലേറെ തടവുകാരെയാണ് ഈ സമയം സെല്ലുകളില്‍നിന്ന് പുറത്തിറക്കിയത്. തുടര്‍ന്ന് തടവുകാര്‍ ഈ അവസരം മുതലാക്കി ജയിലിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. പിന്നീട് തടവുകാരില്‍ ചിലര്‍ ജയിലിന്റെ മതില്‍ തകര്‍ത്താണ് പുറത്തേക്ക് ചാടിയത്. ഭൂചനലത്തെത്തുടര്‍ന്ന് മതിലിന് ബലക്ഷയമുണ്ടായതും തടവുകാര്‍ മുതലെടുത്തു. അതേസമയം, ജയിലിനുള്ളിലുണ്ടായ തിക്കിലും തിരക്കിലും ഒരു തടവുകാരന്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. സംഘര്‍ഷത്തിനിടെ ഒരു ജയില്‍ ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. 

പാകിസ്താനില്‍ നടന്ന ഏറ്റവും വലിയ ജയില്‍ച്ചാട്ടമാണ് മാളിര്‍ ജയിലില്‍ സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. വിവരമറിഞ്ഞ് സിന്ധ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗുലാംനബി മേമന്‍ ജയില്‍ സന്ദര്‍ശിച്ചിച്ചിട്ടുണ്ട്. ജയിലിലുണ്ടായിരുന്ന തടവുകാരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവരില്‍ പലരും മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News