പാക് അധിനിവേശ കശ്മീരില്‍ ഐഎസ്ഐ ക്കും ഭീകരര്‍ക്കും എതിരെ ജനരോഷം!

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ജനങ്ങള്‍ ഭീകരവാദികള്‍ക്കും ഐഎസ്ഐ ക്കും എതിരെ രംഗത്തിറങ്ങി.

Updated: May 22, 2020, 06:56 PM IST
പാക് അധിനിവേശ കശ്മീരില്‍ ഐഎസ്ഐ ക്കും ഭീകരര്‍ക്കും എതിരെ ജനരോഷം!

ന്യൂഡല്‍ഹി:പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ജനങ്ങള്‍ ഭീകരവാദികള്‍ക്കും ഐഎസ്ഐ ക്കും എതിരെ രംഗത്തിറങ്ങി.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ സ്ഥിതിചെയ്യുന്ന നിരവധി മേഖലകള്‍ പാക് അധിനിവേശ കശ്മീരില്‍ ഉണ്ട്.
 പാക്‌ അധിനിവേശ കാശ്മീരിലെ ലീപാ താഴ്വരയിലെ ലോഞ്ച് പാഡ് ജനങ്ങള്‍ ആക്രമിച്ചതായാണ് വിവരം.

ഇവിടെനിന്നും ജനങ്ങള്‍ ഭീകരരെ തുരത്തിയതായി റിപ്പോര്‍ട്ട്‌ ഉണ്ട്,ഇരുപതോളം ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നു.

ഐഎസ്ഐ ആണ് ഈ മേഖലയില്‍ ഭീകരവാദ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് ഭീകര സംഘടനകള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത്.

2016 സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയ ലോഞ്ച് പാഡുകള്‍ പോലെയാണ് ലീപയിലേതും.

ഇവിടെ ജനങ്ങള്‍ പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകര വാദത്തിന് എതിരാണ്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ 
ആക്രമണം നടത്തുന്നതിന് പാകിസ്താന്‍ സൈന്യം തങ്ങളുടെ വീടുകള്‍ മറയാക്കുന്നതായും ജനങ്ങള്‍ പറയുന്നു.

എന്തായാലും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടി പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്.

ഭീകര വാദ സംഘടനകള്‍ക്കും ഐഎസ്ഐ ക്കും എതിരെ ജനങ്ങള്‍ രംഗത്ത് ഇറങ്ങിയതും ഭീകരരുടെ ലോഞ്ച് പാഡ് ആക്രമിച്ചതും 
പാകിസ്താന്‍ സേനയേയും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. പാക്‌ അധിനിവേശ കാശ്മീരിലെ നിയന്ത്രണ രേഖയോടെ ചേര്‍ന്നുള്ള 
പല കെട്ടിടങ്ങളും പാക് സേന അവരുടെ പട്ടാളക്കാരുടെ കോവിഡ് ക്വാറന്‍റെയ്ന്‍ കേന്ദ്രങ്ങള്‍ ആക്കിയിട്ടുണ്ട്.
ഈ നടപടിയിലും പാക്‌ അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ക്ക് പ്രതിഷേധം ഉണ്ട്.

Also Read:വീണ്ടും തിബറ്റ് സജീവ ചര്‍ച്ചയാകുന്നു;പഞ്ചന്‍ ലാമയെക്കുറിച്ച് വെളിപ്പെടുത്തി ചൈന!
എന്നാല്‍ പാക്‌ സൈന്യത്തോടും ഭീകര വാദികളോടും പാക്‌ അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ക്ക് യാതൊരു താല്‍പ്പര്യവും ഇല്ലെന്നാണ് 
അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.