)
ഖത്തർ: ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള ഇസ്രയേലിന്റെ കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി. ‘സ്റ്റേറ്റ് ടെററിസം ’ എന്നാണ് ഇസ്രയേൽ ആക്രമണത്തെ ഖത്തർ വിശേഷിപ്പിച്ചത്. മുസ്ലിം വേൾഡ് ലീഗും ആക്രമണത്തെ അപലപിച്ചു. ഖത്തറിന് നേരെയുണ്ടായ ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. കത്താര പ്രവിശ്യയിലാണ് ഇസ്രയേൽ സ്ഫോടനം നടത്തിയത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും വലിയ പുക ഉയരുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഖത്തറിന് നേരെയുള്ള ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഖത്തർ അധികൃതർ അറിയിക്കുന്നത്. മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെ സ്വത്വത്തിന്റെ ഭാഗമാണെന്നും ഇത്തരം ആക്രമണങ്ങളിലൂടെ അതിന് തടയിടാനാകില്ലെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.