യഥാര്‍ത്ഥ "അയോധ്യ" നേപ്പാളില്‍, ശ്രീരാമന്‍ ഇന്ത്യക്കാരന്‍ അല്ല, നേപ്പാളിയാണ്...!! അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി ഒലി

അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍   അസ്വാരസ്യങ്ങള്‍... നേപ്പാളിലെ ഭരണ കക്ഷിയില്‍ നിന്നു൦ പ്രതിഷേധങ്ങള്‍...  അതിനിടെ   പുതിയ അവകാശ വാദവുമായി  രംഗത്തെത്തിയിരിയ്ക്കുകയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി....

Last Updated : Jul 13, 2020, 11:11 PM IST
യഥാര്‍ത്ഥ "അയോധ്യ" നേപ്പാളില്‍, ശ്രീരാമന്‍ ഇന്ത്യക്കാരന്‍ അല്ല, നേപ്പാളിയാണ്...!!  അവകാശവാദവുമായി  നേപ്പാള്‍   പ്രധാനമന്ത്രി  ഒലി

കാഠ്മണ്ഡു: അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍   അസ്വാരസ്യങ്ങള്‍... നേപ്പാളിലെ ഭരണ കക്ഷിയില്‍ നിന്നു൦ പ്രതിഷേധങ്ങള്‍...  അതിനിടെ   പുതിയ അവകാശ വാദവുമായി  രംഗത്തെത്തിയിരിയ്ക്കുകയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി....

യഥാര്‍ത്ഥത്തിലുള്ള  അയോധ്യ സ്ഥിതിചെയ്യുന്നത്  നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും, ഇന്ത്യാ ക്കാരനല്ലെന്നും   കെ.പി ശര്‍മ ഒലി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.   ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. 

നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. 

തര്‍ക്ക മേഖലയായ ലിപുലേക്, കാലാപാനി,ലിംപിയാധുര എന്നിവ ഭൂപടത്തില്‍ ചേര്‍ത്ത ഒലിയുടെ നടപടിയോടെ ഇന്ത്യയുമായുള‌ള നേപ്പാളിന്‍റെ  ബന്ധം വഷളായത്.  കൂടാതെ,  രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ "ഇന്ത്യ" തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായു൦ ഒലി ആരോപിച്ചിരുന്നു. ഇത്  വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിയ്ക്കുകയാണ്.

അതേസമയം, ഒലി ഇപ്പോള്‍ നടത്തിയിരിയ്ക്കുന്ന പ്രസ്താവന ഇന്ത്യയിലെ കോടിക്കണക്കിന്  ഹൈന്ദവരുടെ  വിശ്വാസത്തെ ചോദ്യ൦ ചെയ്യുന്നതാണ്.  ഇന്ത്യയെ പ്രകോപിക്കാനാണ്  ഒലിയുടെ ശ്രമമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു..  

Trending News