സീറ്റ് നല്‍കിയില്ല: കയ്യില്‍ കയറിയിരുന്ന് ഗര്‍ഭിണിയുടെ പ്രതിഷേധം

മനുഷ്യത്വത്തിന്‍റെ പരിഗണന നല്‍കി ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് സര്‍വസാധാരണമാണ്. 

Last Updated : Sep 10, 2018, 06:45 PM IST
സീറ്റ് നല്‍കിയില്ല: കയ്യില്‍ കയറിയിരുന്ന് ഗര്‍ഭിണിയുടെ പ്രതിഷേധം

നുഷ്യത്വത്തിന്‍റെ പരിഗണന നല്‍കി ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് സര്‍വസാധാരണമാണ്. 

എന്നാല്‍, അല്പം പോലും മനുഷ്യത്വം ഇല്ലാതെ സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തവരും ഉണ്ട്. സീറ്റ് ഒഴിഞ്ഞു കൊടുക്കാതെ വഴക്കിടുക മാത്രമല്ല, ഉള്ള സീറ്റില്‍ ബാഗെടുത്ത് വെയ്ക്കുക കൂടി ചെയ്താലോ?

അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. എട്ടുമാസം ഗര്‍ഭിണിയായ ബ്രൈഡീ ലീ കെന്നഡി എന്ന യുവതിയാണ് സീറ്റിന്‍റെ പേരില്‍ അനാവശ്യ വഴക്കിന് മുതിര്‍ന്ന യുവാവിന് ചുട്ടമറുപടി നല്‍കിയത്. 

ലണ്ടന്‍ സ്വദേശിയായ ലീ ഒരു ടെലിവിഷനില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞയാഴ്ചയാണ് ലീയും സമാനമായൊരു അനുഭവത്തിലൂടെ കടന്നുപോയത്. ബസില്‍ ആകെയുണ്ടായിരുന്ന സീറ്റില്‍ വച്ച ബാഗു മാറ്റാന്‍ പറഞ്ഞതില്‍ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. 

തനിക്ക് ഇരിക്കാനായി അല്‍പം നീങ്ങിത്തരിക പോലും ചെയ്തില്ലെന്നു മാത്രമല്ല അയാളുടെ ബാഗ് പോലും മാറ്റാന്‍ തയ്യാറായില്ല. ഇതോടെയാണ് ലീ  മറുത്തൊന്നും ചിന്തിക്കാതെ അയാളുടെ കയ്യില്‍ കയറി ഇരിക്കുന്നത്.

'അങ്ങനെ അവസാനം അതെന്‍റെ എട്ടാം മാസത്തില്‍ സംഭവിച്ചു' എന്നു പറഞ്ഞാണ് ലീ സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ബസില്‍ ആകെ ഒഴിഞ്ഞിരുന്ന സ്ഥലത്താണ് യുവാവ് ബാഗ് വച്ചിരുന്നത്.

അതു മാറ്റാന്‍ തയ്യാറാകാതിരുന്നതോടെ തനിക്കു മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണ് അയാളുടെ ബാഗിലും കയ്യിലും കയറി ഇരിക്കേണ്ടി വന്നതെന്നാണ് ലീ പറയുന്നത്. 

എന്തായാലും സംഗതി പുറത്തുവന്നതോടെ ലീയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ഗര്‍ഭിണികള്‍ക്കു പോലും പരിഗണന നല്‍കാത്തവര്‍ക്ക് ഈ മറുപടിയൊന്നും നല്‍കിയാല്‍ പോരെന്ന്‍ പറയുന്നവരും ഉണ്ട്.
 

Trending News