)
ഗുജറാത്ത്: യൂറോപ്യൻ യൂണിയൻ്റെ ഉപരോധത്തെ തുടർന്ന് റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തി റിലയൻസ്. ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന എണ്ണ ശുദ്ധീകരണശാല ഡിസംബർ ഒന്ന് മുതൽ റഷ്യൻ എണ്ണ ഉപയോഗിക്കില്ല എന്ന് കമ്പനി വക്താവ് അറിയിച്ചു.
ഇന്ത്യയിൽ റഷ്യൻ എണ്ണയുടെ മുഖ്യ ഉപഭോക്താവാണ് റിലയൻസ്. എന്നാൽ റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് അമേരിക്കയും, യൂറോപ്യൻ യൂണിയനും റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്നുമുള്ള പ്രധനപ്പെട്ട രണ്ട് എണ്ണ കമ്പനികൾക്ക് കഴിഞ്ഞ മാസം അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. റിലയൻസിൻ്റെ ജാംനറിലുള്ള റിഫൈനറി, റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ എത്തിച്ച്, അവ സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താറുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഈ സംസ്കരിച്ച എണ്ണ കൂടുതലും കയറ്റുമതി ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.