China Raises Tariffs On US: പ്രതികാര യുദ്ധം; യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 125 ശതമാനം തീരുവ ഉയര്‍ത്തി ചൈന

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തില്‍ നിന്നാണ് കുത്തനെയുള്ള വര്‍ദ്ധനവ്.

Written by - Zee Malayalam News Desk | Last Updated : Apr 11, 2025, 08:52 PM IST
  • നിലവില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിരിയിരിക്കുന്നത് 145 ശതമാനം നികുതിയാണ് .
  • ട്രംപിന്റെ പകരചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ആഗോള സാമ്പത്തിക മേഖലയിലുണ്ടായ കുഴപ്പങ്ങളുടെ ഉത്തരാവാദിത്തം യുഎസ് ഏറ്റെടുക്കണമെന്നും ചൈന.
China Raises Tariffs On US: പ്രതികാര യുദ്ധം; യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 125 ശതമാനം തീരുവ ഉയര്‍ത്തി ചൈന

യുഎസ് ഉത്പന്നങ്ങള്‍ക്കു മേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് ചൈന. ശനിയാഴ്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുള്ള വര്‍ദ്ധനവ്. നിലവിലെ താരിഫ് തലത്തില്‍, ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ സ്വീകാര്യത ലഭിക്കാനുള്ള സാധ്യതയില്ല. അതിനാല്‍ യുഎസിന്റെ തുടര്‍ നടപടികള്‍ അവഗണിക്കുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ- അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റെ നയത്തിനെതിരെ ചൈനക്കൊപ്പം ചേരാന്‍ യൂറോപ്യന്‍ യൂണിയന്റെ അംഗരാജ്യങ്ങളോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്‌ക്കെതിരെ തീരുവ ഉയര്‍ത്തി കൊണ്ടുളള ട്രംപിന്റെ നീക്കം. നിലവില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിരിയിരിക്കുന്നത് 145 ശതമാനം നികുതിയാണ്. അതേസമയം ട്രംപിന്റെ പകരചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ആഗോള സാമ്പത്തിക മേഖലയിലുണ്ടായ കുഴപ്പങ്ങളുടെ ഉത്തരാവാദിത്തം യുഎസ് ഏറ്റെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News