കോവിഡ് രോഗികള്‍ കൂടുന്നു... ഇന്ത്യയിലുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന...!!

ഇന്ത്യയില്‍ കുടുങ്ങിയ പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. 

Last Updated : May 25, 2020, 09:42 PM IST
 കോവിഡ് രോഗികള്‍ കൂടുന്നു... ഇന്ത്യയിലുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന...!!

ഇന്ത്യയില്‍ കുടുങ്ങിയ പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. 

ഇന്ത്യയില്‍ കോവിഡ്-19  വ്യാപിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ തീരുമാനം. ചൈനീസ്‌ പൗരന്‍മാര്‍ക്ക് തിരികെ പോവാനായി പ്രത്യേക വിമാനം ഒരുക്കിയതായി ന്യൂഡല്‍ഹി ചൈനീസ് എംബസി വെബ്‌സൈറ്റില്‍  പറയുന്നു.

ഇന്ത്യയിലുള്ള  ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്‌കാര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ അവസരം ലഭിച്ചിരിക്കുന്നത്. മടങ്ങാനാഗ്രഹിക്കുന്നവര്‍ മെയ് 27ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, ചൈനയിലേയ്ക്ക്  മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  പ്രത്യേക നിര്‍ദ്ദേശങ്ങളും  ചൈനീസ് എംബസി നല്‍കിയിട്ടുണ്ട്.  കോവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീര താപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ പറ്റില്ല.  കൂടാതെ, മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുത്, ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം, ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറന്റീനില്‍  കഴിയണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചൈനീസ് എംബസി പുറപ്പെടുവി ച്ചിട്ടുണ്ട്.
 
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. എന്നാല്‍, ചൈനയില്‍ നിന്നും പുറത്തു വരുന്ന വാത്തകള്‍ മറ്റൊന്നാണ് സൂചിപ്പിക്കുന്നത്.  ചൈനയില്‍ വീണ്ടും പുതിയ കോവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍  40 കേസുകളും അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നത് വൈറസ് ബാധയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 

വുഹാനിൽ നിന്നാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.   കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 60 ലക്ഷത്തിലധികം ആളുകൾക്ക് വുഹാനിൽ കോവിഡ് പരിശോധന നടത്തിയതായാണ്  റിപ്പോര്‍ട്ട്.

Trending News