Russia-Ukraine War: യുക്രൈയിനിൻറെ ഹൃദയം തകർത്ത പോലെ, മിസൈൽ ആക്രമണത്തിൻറ ദൃശ്യങ്ങൾ
കാർകീവിലെ റീജണൽ അഡ്മിനിസ്ട്രേഷൻ ആസ്ഥാനത്താണ് മിസൈൽ പതിച്ചത്
ന്യൂഡൽഹി: യുക്രെയിൻ കാർകീവിൽ ചൊവ്വാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൻറെ ദൃശ്യങ്ങൾ പുറത്ത്. യുക്രൈയിൻ വിദേശ കാര്യ സഹമന്ത്രി എമിൻ ഡസെപ്പറാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്. കാർകീവിൻറെ ഫ്രീഡം സ്ക്വയറിലാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി നവീനും കൊല്ലപ്പെട്ടിരുന്നു. കർണ്ണാടക സ്വദേശിയാണ് മരിച്ച നവീൻ. കാർകീവിലെ റീജണൽ അഡ്മിനിസ്ട്രേഷൻ ആസ്ഥാനത്താണ് മിസൈൽ പതിച്ചത്. അതേസമയം സ്ഥലങ്ങൾ പിടിച്ചെടുക്കാനല്ല നിലവിലെ സൈനീക നടപടിയെന്നാണ് റഷ്യ പറയുന്നത്. യുക്രൈയിൻറെ സൈനീക ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്നത്.
ഇതുവരെ 136 സാധാരണക്കാരെങ്കിലും എങ്കിലും യുദ്ധം തുടങ്ങിയ ശേഷം മരിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുെ കണക്ക്. 400 പേരെങ്കിലും ചുരുങ്ങിയത് വിവിധ ആക്രമണങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. തങ്ങളോടൊപ്പം അണി ചേരാൻ ഇതിനോടകം യുക്രൈയിൻ പ്രസിഡൻറ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...