)
റഷ്യ: തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിൽ, യുക്രൈനുമായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 23 ന് തുർക്കിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരുന്നു. സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അലക്സി പോളിഷ്ചുക്കിൻ അറിയിച്ചതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
യുദ്ധം നാലാം വർഷത്തിൻ്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ , സമാധാന പ്രക്രിയ സ്തംഭിച്ചതിന് ഉത്തരവാദി യുക്രൈനാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ജൂലൈ 23 ന് വെറും 40 മിനിറ്റ് മാത്രം ദൈർഘ്യമേറിയ ചർച്ചയാണ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.