)
മോസ്കോ: റഷ്യൻ വിമാനാപകടത്തിൽ യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ ആരും ജീവനോടെയില്ലെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് റഷ്യൻ വിമാനം എഎൻ 24 തകർന്നുവീണത്.
അങ്കാറ എയർലൈന്റെ എഎൻ - 24 എന്ന യാത്രാവിമാനമാണ് തകർന്നുവീണത്. 50 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപായി റഡാറിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു വിമാനം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ അമൂർ പ്രവിശ്യയിൽ നിന്നാണ് കണ്ടെത്തിയത്.
5 കുട്ടികളടക്കം 43 യാത്രക്കാരും 7 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ചാണ് വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. സൈബീരിയ ആസ്ഥാനമായുള്ള എയർലൈൻസ് ആണ് അങ്കാറ എയർലൈൻ. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന സ്ഥലത്തേക്ക് അടുത്തപ്പോഴാണ് റഡാർ സ്ക്രീനിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്. പിന്നീട് വിമാനം തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.