)
മോസ്കോ: ഇസ്രയേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനെ കണ്ട് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ച്ചി. അബ്ബാസ് പുതിന് കൈക്കൊടുത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' പുറത്തുവിട്ടിട്ടുണ്ട്. ഇറാനെതിരായ യുഎസിന്റെ ആക്രമണത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
ഇറാനെതിരായ യുഎസ് ആക്രമണത്തിന് ന്യായീകരണമില്ലെന്ന് വ്ളാദിമിര്‍ പുതിൻ പറഞ്ഞു. ഇറാനിയൻ ജനതയെ സഹായിക്കാൻ മോസ്കോ ശ്രമിക്കുകയാണെന്നും പതിൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനെതിരെ ആക്രമണം നടത്തുന്നതിനെതിരെ യുഎസിന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസിന്റെ ആക്രമണം. യുഎസ് നടപടിയെ 'നിരുത്തരവാദപരം' എന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. ഇന്നലെയാണ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇറാൻ - ഇസ്രയേൽ സംഘർഷം തുടങ്ങി 10 ദിവസം പിന്നിടുമ്പോഴായിരുന്നു അമേരിക്കയുടെ ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. മൂന്ന് ആണവോർജ കേന്ദ്രങ്ങളും ഒഴിപ്പിച്ചുവെന്നായിരുന്നു ഇറാന്റെ അവകാശവാദം.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ വീണ്ടും ഫോർദോ ആണവനിലയത്തിന് നേരെ ആക്രമണം നടത്തി. ടെഹ്റാനിലെ എവിൻ ജയിലും ഇസ്രയേൽ ആക്രമിച്ചു. കൂടാതെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബിയിലും ഇസ്രയേൽ ആക്രമണമുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.