Ryo Tatsuki Prophecies: ജൂലൈ അഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം; ആശങ്കയിൽ ജപ്പാനും ചൈനയും തായ്വാനും, ലോകവും മുൾമുനയിൽ

Ryo Tatsuki Prophecies July 5: നേരത്തെ കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ തത്സുകി പ്രവചിച്ചതുപോലെ സംഭവിച്ചുവെന്നാണ് തത്സുകിയെ വിശ്വസിക്കുന്നവരുടെ വാദം.

Written by - Zee Malayalam News Desk | Last Updated : Jul 4, 2025, 11:54 AM IST
  • "ഫ്യൂച്ചർ ഐ സോ " എന്ന കൃതിയിലൂടെയാണ് റിയോ തത്സുകിയുടെ പ്രവചനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്
  • തത്സുകി കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് 1999ൽ "ഫ്യൂച്ചർ ഐ സോ " എന്ന കൃതി പുറത്തിറക്കിയത്
Ryo Tatsuki Prophecies: ജൂലൈ അഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം; ആശങ്കയിൽ  ജപ്പാനും ചൈനയും തായ്വാനും, ലോകവും മുൾമുനയിൽ

ജൂലൈ അഞ്ച് ആകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നെഞ്ചിടിപ്പിലും ആശങ്കയിലുമാണ്  ജപ്പാനും ചൈനയും തായ്വാനും. ലോകം ആശങ്കയുടെ മുൾമുനയിലാണ്. ജൂലൈ അഞ്ചിന് പുലർച്ചെ നാല് മണിക്ക് ശേഷം വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകി പ്രവചിച്ചിരിക്കുന്നത്.

Add Zee News as a Preferred Source

നേരത്തെ കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ തത്സുകി പ്രവചിച്ചതുപോലെ സംഭവിച്ചുവെന്നാണ് തത്സുകിയെ വിശ്വസിക്കുന്നവരുടെ വാദം. പ്രവചനം പോലെ എന്തെങ്കിലും സംഭവിച്ചാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജപ്പാൻ ആരംഭിച്ചിരുന്നു. "ഫ്യൂച്ചർ ഐ സോ " എന്ന കൃതിയിലൂടെയാണ് റിയോ തത്സുകിയുടെ പ്രവചനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ: Baba Vanga: 2025 ൽ രാജ്യത്ത് അന്യഗ്രഹ ജീവികൾ എത്തുമെന്ന് ബാബ വാംഗയുടെ പ്രവചനം

തത്സുകി കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് 1999ൽ "ഫ്യൂച്ചർ ഐ സോ " എന്ന കൃതി പുറത്തിറക്കിയത്. ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ തത്സുകിയെ ജാപ്പനീസ്  ബാബാ വാംഗയെന്നും വിളിക്കുന്നു. തത്സുകിയുടെ പ്രവചനം വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചു.

തത്സുകിയുടെ പ്രവചനത്തെ തുടർന്ന് ചൈന, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജൂലൈ അഞ്ചിന് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന വിനോദ സഞ്ചാര യാത്രകൾ 80 ശതമാനത്തോളം റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. ജൂലൈ അഞ്ചിന് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ലോകം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News