)
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും സ്വർണം കണ്ടെത്തി. ബംഗളൂരു മല്ലേശ്വരത്തെ ഫ്ലാറ്റിൽ നിന്നും 150 ഗ്രാം സ്വർണം പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്വർണ്ണത്തിൻ്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായ് പ്രത്യേക അന്വേഷണ സംഘം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ തെളിവെടുപ്പ് ആരംഭിച്ചു.
പോറ്റിക്ക് ബംഗളൂരുവിൽ ലഭിച്ച സഹായങ്ങൾ എസ്ഐടി അന്വേഷിക്കും. ചെന്നൈയിലെ തെളിവെടുപ്പിന് ശേഷം ഹൈദരാബാദിലും എത്തി തെളിവെടുപ്പ് നടത്തും. സ്വർണപ്പാളിയിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം, പോറ്റി ബംഗളൂരുവിലെ വ്യാപാരിയായ ഗോവർധന് ആണ് നൽകിയത്. അന്വേഷണ സംഗത്തിന് നൽകിയ മൊഴിയിൽ ഗോവർധൻ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ബെല്ലാരിയിൽ നിന്നും പോറ്റി നൽകിയ 400 ഗ്രാം സ്വർണം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.