Salman Rushdie Stabbed On Stage: സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ; നിലഗുരുതരമെന്ന് റിപ്പോർട്ട്; ഒരു കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടേക്കും

Salman Rushdie Stabbed On Stage: സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലയെന്നാണ് റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണ്

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 07:20 AM IST
  • റുഷ്ദിക്കെതിരെയുണ്ടായ ആക്രമണത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമെന്നാണ് ആരോപിക്കുന്നത്
  • വെള്ളിയാഴ്ച ന്യൂയോർക്കിൽ ഒരു പ്രഭാഷണത്തിനിടെ സ്റ്റേജിൽ വെച്ച് കഴുത്തിലും ശരീരത്തിലും കുത്തേറ്റിരുന്നു
  • മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണ്
Salman Rushdie Stabbed On Stage: സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ; നിലഗുരുതരമെന്ന് റിപ്പോർട്ട്; ഒരു കണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടേക്കും

ന്യൂയോർക്ക്: Salman Rushdie Stabbed On Stage: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരെയുണ്ടായ ആക്രമണത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമെന്നാണ് ലോകമെമ്പാടുമുള്ള എഴുത്തുകാരും രാഷ്ട്രീയക്കാരും ആരോപിച്ചത്.  സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം നേരിട്ട പോരാട്ടങ്ങളുമാണ് ഇപ്പോഴത്തെ അക്രമത്തിൽ എത്തി നിൽക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

Also Read: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; സംഭവം സ്റ്റേജിൽ പരിപാടിക്കിടെ

സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലയെന്നാണ് റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടാനുളള സാധ്യതയുണ്ടെന്നാണ് പറയുന്നത്. ആക്രമണത്തിൽ കെെ ഞരമ്പുകൾക്കും കരളിനും പരുക്കേറ്റിട്ടുണ്ടെന്നും റുഷ്ദിയുടെ ഏജന്റ് അറിയിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാത്താനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൂടെ അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു നോവലിന്റെ ഇതിവൃത്തം.  1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, 'ദ സാത്താനിക് വേഴ്‌സസ്' നിരവധി വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.  പുസ്തകത്തിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. 1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികൾ ഉയർന്നത്. പിന്നീട് സ്വയരക്ഷയ്ക്കായി അദ്ദേഹം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ശേഷം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമാകുന്നത്.

Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ

ഇന്നലെ ന്യൂയോർക്കിലെ ഷടാക്വ ഇൻസ്റ്റിട്യൂട്ടിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.  സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽ വേഗത്തിൽ വേദിയിലേക്ക് കയറി വരുകയും സൽമാൻ റുഷ്ദിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചു നിലത്തുവീണ റുഷ്ദിക്ക് സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകി. സദസിലുണ്ടായ ഒരു ഡോക്‌ടറായിരുന്നു അദ്ദേഹത്തെ പരിശോധിച്ചത്.  കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തിൽ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടർ അറിയിച്ചു.  രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ശേഷം ഹെലികോപ്റ്റർ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അക്രമിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.

Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 

അക്രമിയെ ന്യൂയോർക്ക് പൊലീസ്  കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ആക്രമണകാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. സ്റ്റേജിൽ കുത്തേറ്റുവീണ റുഷ്ദിയുടെ അടുത്തേക്ക് സദസ്സിൽ നിന്നുള്ളവർ ഓടിയെത്തുന്നതും അദ്ദേഹത്തിനു പ്രഥമ ശുശ്രൂഷ നൽകിയശേഷം ഹെലികോപ്റ്ററിലേക്കു കൊണ്ടുപോകുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. എഴുത്തുകാർക്കും കലാപ്രവർത്തകർക്കും അഭയം നൽകുന്ന രാജ്യമായി യുഎസിനെ മാറ്റുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്ന പരിപാടിയിൽ പ്രസംഗിക്കാനാണു റുഷ്ദി ഷട്ടോക്വയിൽ എത്തിയത്. 4000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.  എന്തായാലും ഇതാദ്യമായാണ് സാഹിത്യരംഗത്തുള്ള ഒരാൾ അമേരിക്കയിൽ പൊതുവേദിയിൽ അക്രമിക്കപ്പെടുന്നത്. വാക്കുകളുടെ പേരിൽ ദശകങ്ങളോളം വേട്ടയാടപ്പെട്ടിട്ടും സൽമാൻ റുഷ്ദി പതറാതെ നിന്നിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News