Hormuz blockade: 'ഫുൾ സ്റ്റാർ' എന്നറിയപ്പെട്ടിരുന്ന ഈ കപ്പലിനെ 2023-ൽ തന്നെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധത്തെ വെല്ലുവിളിച്ച് ഇറാനിയൻ എണ്ണ വ്യാപാരത്തിനായി ചൈനീസ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം കടുപ്പിച്ചതിന് പിന്നാലെ, ഈ മേഖലയിലൂടെ ഗൾഫിന് പുറത്തേക്ക് നീങ്ങുന്ന ആദ്യ കപ്പലായി 'റിച്ച് സ്റ്റാറി' മാറിയെന്നാണ് ഷിപ്പിംഗ് ഡാറ്റകൾ വ്യക്തമാക്കുന്നത്.
നേരത്തെ 'ഫുൾ സ്റ്റാർ' എന്നറിയപ്പെട്ടിരുന്ന ഈ കപ്പലിനെ 2023-ൽ തന്നെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഉപരോധം നിലവിൽ വന്നതിന് ശേഷം 24 മണിക്കൂറിനിടെ രണ്ട് തവണയാണ് കപ്പൽ പുറത്തുകടക്കാൻ ശ്രമിച്ചത്. ആദ്യശ്രമത്തിൽ ഇറാനിലെ ഖേഷം ദ്വീപിന് സമീപത്തുനിന്ന് പിന്തിരിഞ്ഞെങ്കിലും, ഏതാനും മണിക്കൂറുകൾക്ക് ശേഷം യാത്ര തുടരുകയായിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി റേഡിയോ സന്ദേശം കൈമാറിയപ്പോൾ, കപ്പൽ ചൈനീസ് ഉടമസ്ഥതയിലുള്ളതാണെന്നും ചൈനീസ് ജീവനക്കാരാണ് ഉള്ളതെന്നും അധികൃതർ അറിയിച്ചു. റിച്ച് സ്റ്റാറിക്ക് പിന്നാലെ 'എൽപിസ്' എന്ന മറ്റൊരു കപ്പലും ഇതേ പാതയിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയുടെ ഈ കർശന നിലപാട് എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മേഖലയിലെ സംഘർഷം ഒഴിവാക്കാൻ അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.