Saudi- US Deal: സൗദിയും അമേരിക്കയും ഇനി വേറെ ലെവല്‍! 50 ലക്ഷം കോടിയുടെ കരാര്‍... ഞെട്ടിച്ച് ട്രമ്പും മുഹമ്മദ് ബിന്‍ സല്‍മാനും!

Saudi-US Deal: അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറിലും ഒപ്പിട്ടിട്ടുണ്ട്. 142 ബില്യൺ ഡോളറിന്റെയാണ് കരാർ.

Written by - Zee Malayalam News Desk | Last Updated : May 14, 2025, 11:26 AM IST
  • എഐ മേഖലയിൽ സൌദി അറേബ്യ അമേരിക്കയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കും
  • 142 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു
Saudi- US Deal: സൗദിയും അമേരിക്കയും ഇനി വേറെ ലെവല്‍! 50 ലക്ഷം കോടിയുടെ കരാര്‍... ഞെട്ടിച്ച് ട്രമ്പും മുഹമ്മദ് ബിന്‍ സല്‍മാനും!

അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും ശക്തരായ പങ്കാളികള്‍ കൂടിയാണ് സൗദി അറേബ്യ. ആ സൗഹൃദം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. അമ്പത് ലക്ഷം കോടി രൂപയുടെ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ട്രമ്പിന്റെ സൗദി സന്ദര്‍ശന വേളയില്‍ ആണിത്.

Add Zee News as a Preferred Source

വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പുറത്ത് വിടുന്ന വിവരം അനുസരിച്ചത് 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആണ് സൗദി അറേബ്യ അമേരിക്കയില്‍ നടത്താന്‍ പോകുന്നത്. അമേരിക്കന്‍ ഊര്‍ജ്ജമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. നിര്‍മാണ മേഖയും ഇന്നൊവേഷനും ശക്തിപ്പെടുത്തുക എന്നതും ലക്ഷ്യമാണ്.

അമേരിക്കയെ സംബന്ധിച്ച് ഈ നിക്ഷേപം വന്‍ മുതല്‍ക്കൂട്ടാകും എന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കാനും സാങ്കേതിക മേഖലയില്‍ വികസനം ഉണ്ടാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും കരാര്‍ സഹായകമാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സൗദി അറേബ്യ അമേരിക്കയില്‍ നടത്താന്‍ പോകുന്നത്. സൗദി ഡാറ്റ കമ്പനിയായ ഡാറ്റ വോള്‍ട്ട് ആണ് നിക്ഷേപം നടത്തുക. എഐ കേന്ദ്രീകൃത ഡാറ്റ സെന്ററുകളിലും ഊര്‍ജ്ജ സംവിധാനങ്ങളിലും ആയിരിക്കും ഇവരുടെ നിക്ഷേപം. ഗൂഗിള്‍, ഒറാക്കിള്‍, സെയില്‍സ്‌ഫോഴ്‌സ്,എഎംഡി, യൂബര്‍ എന്നിവ ഇരു രാജ്യങ്ങളിലും ആയി പുതിയ സാങ്കേതികവിദ്യാ വികസനത്തിനായി 80 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. 

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറും ഇതോടൊപ്പം നിലവില്‍ വന്നിരിക്കുകയാണ്. 142 ബില്യണ്‍ ഡോളറിന്റെ കരാര്‍ ആണിത്. വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനം, സൈനിക പരിശീലനം, അതിര്‍ത്തി സുരക്ഷ തുടങ്ങിയ മേഖലകളില്‍ ആണ് ഇത്രയും വലിയ നിക്ഷേപം.

അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്, 4.8 ബില്യണ്‍ ഡോളറിന്റെ വിമാനം, സൗദി ലീസിങ് കമ്പനിയ്ക്ക് നല്‍കു. ജിഇ വെര്‍ണോവ 14.2 ബില്യണ്‍ ഡോളറിന്റെ അത്യാധുനിക ടര്‍ബൈനുകളും ഊര്‍ജ സംവിധാനങ്ങളും പ്രദാനം ചെയ്യും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News