Saudi Boy Murder Case: സൗദി ബാലൻ കൊല്ലപ്പെട്ട കേസ്; അബ്ദുൾ റഹീമിന് 20 വർഷം തടവ് ശിക്ഷ, 2026ൽ മോചനം

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ മച്ചിലകത്ത് അബ്ദുൾ റഹീമിന് 20 വർഷം തടവ് ശിക്ഷ. നിലവിൽ റിയാദിലെ ജയിലിലാണ് കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുൾ റഹീം. പൊതുഅവകാശ പ്രകാരമാണ് അബ്ദുൾ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.  എന്നാൽ കേസിൽ അബ്ദുൾ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. ഇതനുസരിച്ച് 2026 ഡിസംബറിൽ 20 വർഷം പൂർത്തിയാകും. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്ന് നടന്ന സിറ്റിങ്ങിലാണ് ഉത്തരവ്.

Written by - Zee Malayalam News Desk | Last Updated : May 26, 2025, 04:57 PM IST
  • പൊതുഅവകാശ പ്രകാരമാണ് അബ്ദുൾ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
  • എന്നാൽ കേസിൽ അബ്ദുൾ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും.
  • ഇതനുസരിച്ച് 2026 ഡിസംബറിൽ 20 വർഷം പൂർത്തിയാകും.
Saudi Boy Murder Case: സൗദി ബാലൻ കൊല്ലപ്പെട്ട കേസ്; അബ്ദുൾ റഹീമിന് 20 വർഷം തടവ് ശിക്ഷ, 2026ൽ മോചനം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ മച്ചിലകത്ത് അബ്ദുൾ റഹീമിന് 20 വർഷം തടവ് ശിക്ഷ. നിലവിൽ റിയാദിലെ ജയിലിലാണ് കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുൾ റഹീം. പൊതുഅവകാശ പ്രകാരമാണ് അബ്ദുൾ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.  എന്നാൽ കേസിൽ അബ്ദുൾ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. ഇതനുസരിച്ച് 2026 ഡിസംബറിൽ 20 വർഷം പൂർത്തിയാകും. റിയാദ് ക്രിമിനൽ കോടതിയിൽ ഇന്ന് നടന്ന സിറ്റിങ്ങിലാണ് ഉത്തരവ്.

Add Zee News as a Preferred Source

റിയാദിലെ ഇസ്കാൻ ജയിലിലാണ് റഹീം തടവിൽ കഴിയുന്നത്. റഹീം, പ്രതിഭാഗം അഭിഭാഷകർ, ഇന്ത്യൻ എംബസി പ്രതിനിധി, റഹീം കുടംബത്തിെന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഓൺലൈൻ സിറ്റിങ്ങിൽ പങ്കെടുത്തു. മെയ് 5നായിരുന്നു സിറ്റിങ് നടത്തിയത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​കവുമായി ബന്ധപ്പെട്ട് അബ്ദുൾ റഹീം അറസ്റ്റിലായത്. 2012ൽ ആണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News