ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊന്നത് Sex Toy ഉപയോഗിച്ച്‌, കൊല നടത്തിയത് ലൈംഗിക ബന്ധത്തിന് ശേഷം

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ  Sex Toy ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍  ഓസ്ട്രേലിയക്കാരിയായ യുവതിക്ക്  ഒന്‍പതുവര്‍ഷത്തെ തടവുശിക്ഷ. 

Last Updated : Oct 22, 2020, 11:50 PM IST
  • ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ Sex Toy ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഓസ്ട്രേലിയക്കാരിയായ യുവതിക്ക് ഒന്‍പതുവര്‍ഷത്തെ തടവുശിക്ഷ.
  • ഓസ്ട്രേലിയയിലെ വികടോറിയയിലാണ് സംഭവം. 21കാരി ജെയ്‌മി ലീ ഡോല്‍ഗേയ്ക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഇരുപത്തിനാലുകാരനായ മൗലിന്‍ റാത്തോഡ് ആണ് കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊന്നത്  Sex Toy ഉപയോഗിച്ച്‌, കൊല നടത്തിയത്  ലൈംഗിക ബന്ധത്തിന് ശേഷം

മെല്‍ബണ്‍, ഓസ്ട്രേലിയ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ  Sex Toy ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍  ഓസ്ട്രേലിയക്കാരിയായ യുവതിക്ക്  ഒന്‍പതുവര്‍ഷത്തെ തടവുശിക്ഷ. 

ഓസ്ട്രേലിയയിലെ വികടോറിയയിലാണ് സംഭവം. 21കാരി ജെയ്‌മി ലീ ഡോല്‍ഗേയ്ക്കാണ് തടവ് ശിക്ഷ വിധിച്ചത്.   ഇരുപത്തിനാലുകാരനായ മൗലിന്‍ റാത്തോഡ് ആണ് കൊല്ലപ്പെട്ടത്.

2018 ജൂലൈയിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായിരുന്ന  24കാരനായ മൗലിന്‍ റാത്തോഡ്  എന്ന യുവാവിനെയാണ് ജെയ്‌മി ലീ എന്നാ യുവതി സെക്‌സ് ടോയ് ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്.

ലൈംഗിക ബന്ധത്തിനുശേഷം  വിദ്യാര്‍ത്ഥിയെ Sex Toy ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ കോടതിയില്‍  സമ്മതിച്ചു. 

ഡേറ്റി൦ഗ്  ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് മൗലിനെ വീട്ടിലേക്ക് വളിച്ചു വരുത്തി ജെയ്‌മി ലീ കൊലപ്പെടുത്തുകയായിരുന്നു. Sex Toyയുടെ കേബിള്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കിയായിരുന്നു കൊല നടത്തിയത്.
ലൈംഗിക ബന്ധത്തിനുശേഷം Sex Toy കൈയിലെടുത്ത ജെയ്‌മി ആദ്യം അതുപയോഗിച്ച്‌ മൗലിനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. കളിതമാശയ്ക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് മൗലിന്‍ ആദ്യം കരുതിയത്. പക്ഷേ, അല്പം കഴിഞ്ഞപ്പോള്‍ കളി കാര്യമായി. മൗലിന്‍ ബോധംകെട്ട് താഴെവീണു. ജെയ്‌മി തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. അവരെത്തിയപ്പോഴേക്കും മൗലിന്‍ മരിച്ചിരുന്നു.

താന്‍ മനപൂര്‍വമായിരുന്നു കൊല നടത്തിയതെന്നായിരുന്നു ജെയ്‌മി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്‌മിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വ്യക്തമായത്.ചെറുപ്പത്തില്‍ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കാന്‍ ഇടയാക്കിയതാണ് മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചത്. 14 തവണ ജെയ്‌മി ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

Also read: പ്രധാനമന്ത്രിയ്ക്ക് ശമ്പളം തികയുന്നില്ല, രാജിവെക്കാന്‍ ഒരുങ്ങുന്നു...!!

ഒരു പ്രകോപനവുമില്ലാതെയാണ് കൊലപാതകം നടന്നതെന്ന് കോടതി വിധിപ്രസ്താവത്തിനിടെ പറഞ്ഞു. കൊലപാതകം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് യുവതി യുവാവിനെ വിളിച്ചുവരുത്തിയതെന്നും കണ്ടെത്തി. യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ  വാദം കോടതി  തള്ളിക്കളഞ്ഞു.

 

More Stories

Trending News