വാഷിങ്ടൺ: ന്യൂയോർക്കിലെ വിഖ്യാതമായ ബ്രൂക്ക്ലിൻ പാലത്തിൽ കപ്പൽ ഇടിച്ച് രണ്ട് പേർ മരിച്ചു. മെക്സിക്കൻ നേവിയുടെ ക്വാട്ടെമോക് (Cuauhtemoc) എന്ന പരിശീലന കപ്പലാണ് പാലത്തിൽ ഇടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം സംഭവിച്ചത്.
ഈസ്റ്റ് റിവറിന് കുറുകേയുള്ള ബ്രൂക്ക്ലിൻ പാലത്തിലാണ് കപ്പൽ ഇടിച്ചത്. കപ്പലിന്റെ ദീപാലംകൃതമായ മൂന്ന് പായ്മരങ്ങളുടെ മുകൾഭാഗം പാലത്തിൽ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് വ്യക്തമാക്കി.
Just watched the Brooklyn Bridge get smoked live by a boat with a massive Mexican flag pic.twitter.com/R8eJKwJaJ2
— Nelson Slinkard (@TheWillieNelson) May 18, 2025
അപകടത്തിൽ പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. കപ്പലിനുള്ളിൽ വച്ചാണ് രണ്ട് പേർ മരിച്ചതെന്നും ആരും വെള്ളത്തിലേക്ക് വീണിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 297 അടി നീളവും 40 അടി വീതിയും ഉള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. എല്ലാ വർഷവും നേവൽ മിലിട്ടറി കേഡറ്റുകളുടെ പരിശീലനം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ഈ കപ്പൽ യാത്ര നടത്താറുണ്ട്.
In an absolutely stunning modern metaphor a ship blaring Mexican music and flying a massive Mexican flag just got destroyed by the Brooklyn bridge.
Can’t make it uppic.twitter.com/AUJy0q3oFB
— Benny Johnson (@bennyjohnson) May 18, 2025
ഈ വർഷവും ഏപ്രിൽ ആറിനാണ് മെക്സിക്കോയിലെ അക്കാപുൽക്കോ തുറമുഖത്ത് നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്. കപ്പലിൽ 277 പേരാണ് ഉണ്ടായിരുന്നത്. 254 ദിവസം നീളുന്ന യാത്രയിൽ 15 രാജ്യങ്ങളിലെ 22 തുറമുഖങ്ങൾ സന്ദർശിക്കാൻ ആയിരുന്നു പദ്ധതി. അതേസമയം, പാലത്തിന് തകരാർ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









