ഷെറിന്‍ കൊല്ലപ്പെട്ട സംഭവം; വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സസില്‍ ആറുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍. അഭിഭാഷകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു വെസ്‌ലി. 

Last Updated : Oct 24, 2017, 11:18 AM IST
ഷെറിന്‍ കൊല്ലപ്പെട്ട സംഭവം; വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ ആറുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍. അഭിഭാഷകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു വെസ്‌ലി. 

നേരത്തെ പൊലിസില്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അതേസമയം ഷെറിന്‍റെ മരണം സംഭവിച്ചത് വീട്ടില്‍ വച്ചാണോ എന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്നു മണിക്ക് പുറത്ത് നിര്‍ത്തിയപ്പോള്‍ ഷെറിനെ കാണാതായി എന്നായിരുന്നു വെസ്‌ലി മാത്യൂസ് നല്‍കിയ ആദ്യ മൊഴി. എന്നാല്‍ നേരത്തെ പൊലിസില്‍ നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായ മൊഴിയാണ് അയാള്‍ കീഴടങ്ങിയതിന് ശേഷം പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ എന്താണെന്ന് പോലീസ് വ്യക്തമാക്കിയില്ല. ഇന്നലെ കണ്ടെത്തിയ മൃതദേഹം ഷെറിന്‍റെയാണോയെന്ന്‍ എഫ്ബിഐയുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമായിരുക്കും കേസിലെ തുടര്‍ നടപടികള്‍.  കുട്ടിയെ പരിക്കേല്‍പ്പിക്കാനിടയാക്കി എന്ന കുറ്റമാണ് നിലവില്‍ പോലീസ് വെസ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തമോ, അഞ്ചു വര്‍ഷം മുതല്‍ തൊണൂറ്റിയോന്‍പത് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് ഇത്. അതിന് മുന്നേയുള്ള ഈ കീഴടങ്ങല്‍ ശിക്ഷ ഇളവാക്കാനുള്ള തന്ത്രമാണെന്നാണ് പോലീസ് നിഗമനം. 

മാതാപിതാക്കളായ വെസ്ലിയേയും സിനിയേയും  കേന്ദ്രീകരിച്ചാണ് പൊലിസ് ആദ്യമേ അന്വേഷണം ആരംഭിച്ചത്. വെസ്‌ലി മാത്യൂസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി വീട്ടില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി 47 വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. 

Trending News