)
ന്യൂയോർക്ക്: യുണൈറ്റഡ് നേഷൻസ് ജെനറൽ അസംബ്ലിയുടെ വാർഷിക യോഗത്തിന് മുന്നോടിയായി നടന്ന ഉന്നതതല ഉച്ചകോടിയിൽ ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു.
സൌദി അറേബ്യയുമായി സഹകരിച്ച് ചേർന്ന യോഗത്തിൽ ഫ്രാൻസിനൊപ്പം അനഡോറ, ബെൽജിയം, ലക്സംബെർഗ്, മാൾട്ട, മൊണാക്കോ എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും യോഗത്തിൽ സംസാരിച്ചു.
ഉച്ചകോടിയിലെ പ്രസംഗത്തിൽ ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ, പുതുക്കിയ പലസ്തീൻ അതോറിറ്റി സൃഷ്ടിക്കാനുള്ള ചട്ടക്കൂട് വിശദീകരിച്ചു. ഗാസയിലെ ഭരണം ഏറ്റെടുക്കാൻ പലസ്തീൻ അതോറിറ്റിയെ (പിഎ) സജ്ജമാക്കുന്നതിന് സഹായിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥിരത സേനയെ (ഐഎസ്എഫ്) യുദ്ധത്തിന് ശേഷം വിഭാവന ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
193 ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളിൽ 147 രാജ്യങ്ങളാണ് ഈ വർഷം ഏപ്രിൽ മുതൽ ഔദ്യോഗികമായി പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങൾ കഴിഞ്ഞ വർഷം പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹത്തിൻ്റെ 80 ശതമാനത്തിലധികവും ഇപ്പോൾ പലസ്തീനെ അംഗീകരിച്ചതോടെ ഇസ്രായേലിനുമേൽ നയതന്ത്ര സമ്മർദ്ദം വർദ്ധിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രായേലും യുഎസും ഉച്ചകോടി ബഹിഷ്കരിച്ചു. ഇസ്രയേലിന്റെ ഐക്യരാഷ്ട്രസഭ അംബാസഡർ ഡാനി ഡാനോൺ ഉച്ചകോടിയെ "സർക്കസ്" എന്ന് വിശേഷിപ്പിച്ചു.
ബഹുഭൂരിപക്ഷം യുഎൻ അംഗരാജ്യങ്ങളും ഇപ്പോൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, പുതിയ യുഎൻ അംഗരാജ്യങ്ങൾക്ക് യുഎൻ സുരക്ഷാ കൗൺസിലിൻ്റെ പിന്തുണ ഉണ്ടായിരിക്കണം. എന്നാൽ, പലസ്തീൻ പൂർണ്ണ യുഎൻ അംഗരാജ്യമാകുന്നത് തടയാൻ അമേരിക്ക വീറ്റോ ഉപയോഗിച്ചു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.