സന്തോഷകരമായ പന്നി കുടുംബം: സ്റ്റാമ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ചൈന

വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പന്നി കുടുംബത്തിന് പിന്നാലെയാണ് ചൈനയിപ്പോള്‍. 

Updated: Aug 10, 2018, 03:19 PM IST
സന്തോഷകരമായ പന്നി കുടുംബം: സ്റ്റാമ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ചൈന

ളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പന്നി കുടുംബത്തിന് പിന്നാലെയാണ് ചൈനയിപ്പോള്‍. 

മാതാവിനും പിതാവിനും ഒപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മൂന്ന് പന്നിക്കുഞ്ഞുങ്ങളുടെ ചിത്രം അടങ്ങിയ സ്റ്റാമ്പാണ് ചൈനാക്കാരെ ആകാംക്ഷയിലാക്കുന്നത്. 

ഒറ്റകുട്ടി നയത്തില്‍ നിന്നും ചൈന മാറുന്നതിന്‍റെ പ്രതീകമാണോയിതെന്നാണ് ചൈനക്കാരുടെ സംശയം. ചൈനയില്‍ നിലവിലുള്ള ജനസംഖ്യാ നിയന്ത്രണത്തില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിന്‍റെ സൂചനയാണ് സ്റ്റാമ്പിലുള്ളതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. 

1979ലാണ് ഒറ്റകുട്ടി നയം ചൈന നടപ്പിലാക്കിയത്. 2016ല്‍ രണ്ട് കുട്ടി നയം നിലവില്‍ വരുന്നതിന് മുന്‍പ് പുറത്തിറക്കിയ സ്റ്റാമ്പില്‍ രണ്ടുകുട്ടികളുമായി സന്തോഷത്തോടെയിരിക്കുന്ന കുരങ്ങുകുടുംബത്തിന്‍റെ ചിത്രമായിരുന്നു. 

അങ്ങനെയാണെങ്കില്‍ അടുത്തവര്‍ഷം പുറത്തിറക്കാനിരിക്കുന്ന മൂന്നു പന്നിക്കുട്ടികളുടെ സ്റ്റാംപും വരാനിരിക്കുന്ന നിയമഭേദഗതിയിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നാണ് വ്യഖ്യാനം.  

കൂടുതല്‍ കുട്ടികളുടെ അച്ഛനമ്മമാരാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് അടുത്തവര്‍ഷം സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ചൈന. 

സന്തോഷകരമായ പന്നികുടുംബത്തിന്‍റെ പുത്തന്‍ സ്റ്റാമ്പ് ചൈനീസ് പോസ്റ്റല്‍ വകുപ്പ് അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ചൈന പോസ്റ്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സ്റ്റാമ്പ്‌ പുറത്തുവിട്ടത്.