ഫാല്‍ക്കണ്‍ 9 റോക്കറ്റ് സ്ഫോടനത്തില്‍ വെന്തുരുകിയത് 'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന ഫെയ്‌സ്ബുക്കിന്‍റെ സ്വപ്നവും

വിക്ഷേപണ പരീക്ഷണത്തിനിടെ പൊട്ടിത്തറിച്ച ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റിനോടൊപ്പം തകര്‍ന്നത് 'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന ഫേസ്ബുക്കിന്‍റെ സ്വപ്ന പദ്ധതി. ഇതിനായുള്ള കൃത്രിമ ഉപഗ്രഹം അമോസ്6 സ്ഫോടനത്തില്‍ നശിച്ചു. അതേസമയം, പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

Last Updated : Sep 2, 2016, 02:54 PM IST
ഫാല്‍ക്കണ്‍ 9 റോക്കറ്റ് സ്ഫോടനത്തില്‍ വെന്തുരുകിയത് 'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന ഫെയ്‌സ്ബുക്കിന്‍റെ സ്വപ്നവും

ഫ്ലോറിഡ: വിക്ഷേപണ പരീക്ഷണത്തിനിടെ പൊട്ടിത്തറിച്ച ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റിനോടൊപ്പം തകര്‍ന്നത് 'എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്' എന്ന ഫേസ്ബുക്കിന്‍റെ സ്വപ്ന പദ്ധതി. ഇതിനായുള്ള കൃത്രിമ ഉപഗ്രഹം അമോസ്6 സ്ഫോടനത്തില്‍ നശിച്ചു. അതേസമയം, പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

ഉപഗ്രഹ വിക്ഷേപണത്തിനു മുന്നോടിയായി ഫ്ലോറിഡയിലെ കേപ് കനവറിലെ ലോഞ്ച് പാഡില്‍ വെച്ച്‌ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് സ്ഫോടനം നടന്നത്. വ്യാഴാഴ്ച നടത്തിയ പരീക്ഷണപ്പറക്കലിനിടെയായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ പ്രകമ്പനം കൊള്ളുന്നതിന്‍റേയും ആകാശത്തേക്ക് കനത്ത പുക ഉയരുന്നതിന്‍റേയും ദൃശ്യങ്ങള്‍പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും കമ്ബനി അറിയിച്ചു.

'ഇന്‍ര്‍നെറ്റ് ഡോട്ട് ഓര്‍ഗ്' എന്ന  ഫേസ്ബുക്ക് പദ്ധതിയുടെ ഭാഗമായിരുന്നു വിക്ഷേപണത്തിന് തയ്യാറാക്കിയിരുന്ന കൃത്രിമോപഗ്രഹം അമോസ്6. ഇസ്രയേലി കമ്പനിയായ സ്പേസ്കോമായിരുന്നു ഉപഗ്രഹം നിര്‍മിച്ചത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ളതായിരുന്നു ഈ ഉപഗ്രഹം. ഉപഗ്രഹം തകര്‍ന്ന ഉടന്‍തന്നെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് തന്റെ ഫേസ്ബക്ക് അക്കൗണ്ടിലൂടെ ഈ ദുഃഖവാര്‍ത്ത ലോകത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുപേടകവുമായി കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റും വിക്ഷേപിച്ച്‌ രണ്ടു മിനിറ്റിനകം പൊട്ടിത്തെറിച്ചിരുന്നു.

Trending News