close

News WrapGet Handpicked Stories from our editors directly to your mailbox

വീഡിയോ: ബാങ്കില്‍ സ്പൈഡര്‍മാന്‍ എത്തിയപ്പോള്‍..

ജോലി രാജി വെയ്ക്കുന്ന ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പർഹീറോയുടെ വേഷമണിഞ്ഞാണ് ഉദ്യോഗസ്ഥന്‍ ഓഫീസില്‍ എത്തിയത്. 

Sneha Aniyan | Updated: Jan 30, 2019, 03:26 PM IST
 വീഡിയോ: ബാങ്കില്‍ സ്പൈഡര്‍മാന്‍ എത്തിയപ്പോള്‍..

സാവോ പോളോ: ജോലിയില്‍ നിന്നും രാജി വയ്ക്കുന്ന ദിവസം ഓഫീസിലെത്തിയ ഉദ്യോഗസ്ഥാനാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. 

രാജി വെയ്ക്കുന്ന ദിവസം ഓഫീസിലെത്തിയാല്‍ എന്താ പ്രത്യേകത എന്നാണോ?? ബ്രസീലിലെ സാവോപോളോയിലെ ബാങ്കിലെ ആ ഉദ്യോഗസ്ഥന്‍ ഏറെ പ്രത്യേകതയുമായാണ് അന്ന് ജോലിയ്ക്കെത്തിയത്. 

ജോലി രാജി വെയ്ക്കുന്ന ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പർഹീറോയുടെ വേഷമണിഞ്ഞാണ് ഉദ്യോഗസ്ഥന്‍ ഓഫീസില്‍ എത്തിയത്. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ സ്പൈഡര്‍മാന്‍ നേരിട്ട് മുന്നിലെത്തിയ പ്രതീതിയായിരുന്നു ഓഫീസിലുണ്ടായിരുന്ന മറ്റുള്ള ഉദ്യോസ്ഥര്‍ക്ക്.

കാര്യം ഇതൊക്കെയാണെങ്കിലും സൂപ്പർഹീറോ ആയി ആളുകളെ ഞെട്ടിച്ച വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമല്ല. വാൾട്ടർ കോസ്റ്റാ എന്നയാളാണ് ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

51 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉദ്യോഗസ്ഥന്‍ മറ്റ് സഹപ്രവർത്തകരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നത് വ്യക്തമാണ്.