തിരുവനന്തപുരം: ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ എയർപോർട്ട് കോഡുകൾ തിരിച്ചറിഞ്ഞ് ഗിന്നസ് റെക്കോർഡ് നേടി ശ്രുതി ശശീന്ദ്രൻ. അയാട്ട അംഗീകരിച്ച 95 എയർപോർട്ട് കോഡുകൾ തിരിച്ചറിഞ്ഞാണ് ശ്രുതി നേട്ടം സ്വന്തമാക്കിയത്. മുൻപ് ഗിന്നസ് റെക്കോർഡ് അധികൃതരിൽ നിന്ന് മൂന്ന് തിരസ്‌കരണങ്ങൾ ലഭിച്ചുവെങ്കിലും നിശ്ചയദാർഢ്യത്തോടെ ശ്രുതിയുടെ പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു.
മാസങ്ങൾ നീണ്ട അശ്രാന്ത പരിശ്രമവും കഠിനമായ പരിശീലനവും വ്യോമയാനത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ശ്രുതി ശശീന്ദ്രനെ ഗിന്നസ് റെക്കോർഡ് എന്ന വലിയ നേട്ടത്തിലേക്ക് നയിച്ചത്. 2012ലാണ് ഗിന്നസ് റെക്കോർഡ് എന്ന സ്വപ്നം ആദ്യമായി ശ്രുതിയുടെ മനസിലേക്കെത്തുന്നത്. എന്നാൽ ഏത് വിഭാഗത്തിലാണ് അപേക്ഷിക്കണ്ടതെന്ന് ശ്രുതിക്ക് അറിയില്ലായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ വ്യോമയാന മേഖലയോട് വല്ലാത്ത അഭിനിവേശമായിരുന്നു ശ്രുതിക്ക്. അതിനാൽ ആ മേഖലയുമായി ബന്ധപ്പെട്ട ഒരു റെക്കോർഡ് നേടണമെന്ന മോഹം വീണ്ടും ജനിച്ചു.
എയർപോർട്ട് കോഡുകളുടെ പരമാവധി എണ്ണം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചറിയുക എന്ന റെക്കോർഡിന് ഇതുവരെ ആരും ശ്രമിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ശ്രുതി അത് സ്വയം നേടിയെടുക്കാൻ ശ്രമിച്ചു. ലോകമെമ്പാടുമുള്ള എയർപോർട്ട് കോഡുകൾ മനഃപാഠമാക്കി 2023ൽ തുടർ പരിശീലനം ആരംഭിച്ചു. ജോലിയുടെ ഇടവേളകളിലും, യാത്രയിലും അങ്ങനെ എല്ലാ സമയത്തും കോഡുകളെക്കുറിച്ച് മാത്രം ചിന്തിച്ച് പരിശ്രമം തുടർന്നു.
പിന്നീട് ലോകമെമ്പാടുമുള്ള ഏത് വിമാനത്താവളത്തെയും തിരിച്ചറിയാമെന്ന ബോധ്യം വന്നതോടെ റെക്കോർഡിനായി അപേക്ഷ സമർപ്പിച്ചു. ഗിന്നസ് റെക്കോർഡ് അധികൃതരിൽ നിന്ന് മൂന്ന് തിരസ്‌കരണങ്ങൾ ഉൾപ്പെടെ നിരവധി തിരിച്ചടികൾ നേരിട്ടുവെങ്കിലും ശ്രുതി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാരിയില്ല. പരിശീലന കാലയളവിൽ ജോലി നഷ്ടപ്പെട്ടുവെങ്കിലും ഭർത്താവിൻ്റെയും കുടുംബാംഗങ്ങളുടെയും അകമഴിഞ്ഞ പ്രോത്സാഹനം റെക്കോർഡ് നേടാൻ ശ്രുതിയെ സഹായിച്ചു. ഭർത്താവ് രഞ്ജിത്ത്, മൂന്ന് വയസുകാരി മകൾ നികിത എ്നനിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിലാണ് ശ്രുതി താമസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









