Viral Video: സ്വന്തം ഫോണ്‍ സ്വയം തല്ലിപൊട്ടിക്കേണ്ട ഗതികേടില്‍ വിദ്യാര്‍ത്ഥികള്‍!!

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, അവ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചായിരിക്കും.

Last Updated : Apr 26, 2019, 07:43 PM IST
 Viral Video: സ്വന്തം ഫോണ്‍ സ്വയം തല്ലിപൊട്ടിക്കേണ്ട ഗതികേടില്‍   വിദ്യാര്‍ത്ഥികള്‍!!

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, അവ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചായിരിക്കും.

പുസ്തകത്തിന് അകത്ത് വച്ചും മേശയ്ക്ക് അടിയില്‍ വച്ചുമൊക്കെ അധ്യാപകരുടെ കണ്ണില്‍പെടാതെ ഫോണ്‍ ഉപയോഗിക്കും.

ഏതെങ്കിലും ഒരു കാരണവശാല്‍ പിടിക്കപ്പെട്ടാലോ?

ടീച്ചര്‍മാരുടെ കാലും കയ്യും പിടിച്ച് അത് തിരികെ വാങ്ങും. ആ ചൂട് മാറുമ്പോള്‍ വീണ്ടും ഇത് തന്നെ ആവര്‍ത്തിക്കും.  

എന്നാല്‍, ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു ഒരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ശിക്ഷയാണ്. 

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വച്ച് ഫോണ്‍ തല്ലിപൊട്ടിക്കാനായിരുന്നു അധ്യാപകന്‍റെ ഉത്തരവ്.

നേരിയ ചമ്മലും സങ്കടവുമൊക്കെ വിദ്യാര്‍ത്ഥികളുടെ മുഖത്ത് പ്രകടമായിരുന്നെങ്കിലും അവര്‍ ഫോണുകള്‍ ചുറ്റിക ഉപയോഗിച്ച് തല്ലിപൊട്ടിച്ചു. 

ആരും ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് എല്ലാ വിദ്യാര്‍ത്ഥിളുടെയും മുന്നില്‍ ശിക്ഷ നടപ്പാക്കിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ ആകര്‍ഷിരിക്കുകയാണ്. 

Trending News