)
ഖർത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരെ കൊല ചെയ്തുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റാപിഡ് സപ്പോർട്ട് ഫോഴ്സ് ( ആർ എസ് എഫ് ) നിരവധി ആളുകളെ നിരത്തി നിർത്തി കൂട്ടക്കൊല നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സുഡാനിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. സുഡാൻ സൈന്യവും വിമതസേനയായ റാപിഡ് സപ്പോർട്ട് ഫോഴ്സുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു വർഷത്തോളമായി ഏറ്റുമുട്ടൽ തുടരുകയാണ്.
എന്നാൽ എൽ ഷാഫിർ നഗരം ദിവസങ്ങൾക്ക് മുൻപ് വിമതർ പിടിച്ചെടുത്തു. ഇതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. തങ്ങളെ എതിർക്കുന്നവരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും റാപിഡ് സപ്പോർട്ട് ഫോഴ്സ് അതിക്രൂരമായി കൊലപ്പെടുത്തുകയാണ്.
രണ്ട് ദിവസങ്ങൾക്കുള്ളിൽ 2000 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് 90 ശതമാനം സുഡാനി അറബ് വംശജരും അഞ്ച് ശതമാനം ക്രിസ്ത്യാനികളും അഞ്ച് ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് റാപിഡ് സപ്പോർട്ട് ഫോഴ്സ്.
സുഡാൻ സൈന്യം പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാനാണ് പൂർണ പിന്തുണ നൽകുന്നത്. സുഡാനിൽ കൂട്ടക്കൊല തുടരുമ്പോഴും രാജ്യാന്തര തലത്തിൽ വലിയ ഇടപെടലുകൾ നടക്കുന്നില്ല. ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ ഒന്നരലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.