സൊമാലിയയിൽ ചാവേറാക്രമണം;23 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

സൊമാലിയയിൽ സർക്കാർ ആസ്​ഥാനത്തുണ്ടായ ഇരട്ട ചാവേർ സ്​ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും കച്ചവടക്കാരുമാണ്.

Updated: Aug 22, 2016, 05:36 PM IST
സൊമാലിയയിൽ ചാവേറാക്രമണം;23 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു
Representational Image

മൊഗാദിഷു: സൊമാലിയയിൽ സർക്കാർ ആസ്​ഥാനത്തുണ്ടായ ഇരട്ട ചാവേർ സ്​ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും കച്ചവടക്കാരുമാണ്.

രാജ്യത്തെ അർധ സ്വയംഭരണ മേഖലയായ പുൻറ്​ലാൻറിൽ കഴിഞ്ഞ ദിവസമായിരുന്നു ചാവേർ സ്​ഫോടനം​. ആക്രമണത്തി​െൻറ ഉത്തരവാദിത്തം സൊമാലിയയിലെ സായുധ മിലീഷ്യയായ അൽശബാബ്​ തീവ്രവാദികൾ ഏറ്റെടുത്തിട്ടുണ്ട്​.

സൊമാലിയന്‍ സുരക്ഷാസേനയും ആഫ്രിക്കന്‍ യൂണിയന്‍ സേനയും അല്‍ഷബാബിനെതിരെ പോരാട്ടം ശക്തമാക്കിയതോടെ വടക്കന്‍ സൊമാലിയയിലെ പുന്റ്‌ലാന്റ് മേഖലയില്‍ അല്‍ഷബാബിന്‍റെ പ്രവര്‍ത്തനം വളരെ ശക്തമാണ്.