Sunita Williams: 'അൺഡോക്കിങ് സക്സസ്', സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചു, ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ

Sunita Williams Return To Earth: ഒൻപത് മാസത്തോളമായി സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 18, 2025, 11:26 AM IST
  • 2024 ജൂണിലാണ് സുനിതയും വിൽമോറും ബോയിങ്ങിന്റെ സ്റ്റാ‍ർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് തിരിച്ചത്
  • എന്നാൽ, പേടകത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചു
  • അതിനാൽ യാത്രികരുമായി തിരികെ വരുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് ഐഎസ്എസിൽ തുടരുകയായിരുന്നു
Sunita Williams: 'അൺഡോക്കിങ് സക്സസ്', സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചു, ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ

വാഷിങ്ടൺ: സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചു. തനിക്ക് ഏറെ ഇഷ്ടമുള്ള ഇടമാണെന്നും ബഹിരാകാശത്ത് നിന്ന് പോകുന്നതിൽ വിഷമമുണ്ടെന്നും സുനിത വില്യംസ് പറഞ്ഞു. ഒൻപത് മാസത്തോളമായി സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

Add Zee News as a Preferred Source

2024 ജൂണിലാണ് സുനിതയും വിൽമോറും ബോയിങ്ങിന്റെ സ്റ്റാ‍ർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് തിരിച്ചത്. ഇത് വലിയ ദൗത്യമായിരുന്നു. എന്നാൽ, പേടകത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചു. അതിനാൽ യാത്രികരുമായി തിരികെ വരുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് സ്പെയ്സ് സ്റ്റേഷനിൽ തുടരുകയായിരുന്നു.

ALSO READ: സുനിത വില്യംസിന് തിരിച്ചെത്തിയാൽ എത്ര രൂപ കിട്ടും? 9 മാസത്തെ ബഹിരാകാശ വാസത്തിന്റെ ശമ്പളം കേട്ടാൽ കണ്ണുതള്ളും

തുടർന്ന് സ്റ്റാർലൈനർ ആളില്ലാതെ തിരിച്ചയച്ചു. പിന്നീട് സുരക്ഷിതമായ വാഹനം ലഭ്യമാകുന്നത് വരെ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തുടരുകയായിരുന്നു. ക്രൂ 10 ദൗത്യം നേരത്തെ തീരുമാനിച്ചതായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് യാത്ര വൈകുകയായിരുന്നു.

ഐഎസ്എസുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺഡോക്കിങ് വിജയമായി. ഇതോടെ നാല് യാത്രികരുമായുള്ള ഡ്രാ​ഗൺ പേടകം ഭൂമിയിലേക്ക് യാത്രയാരംഭിച്ചു. നാളെ പുല‍‍ർച്ചെ 3.30ന് സംഘം ഭൂമിയിലേക്കെത്തുമെന്നാണ് നി​ഗമനം. സാഹചര്യങ്ങൾക്കനുസരിച്ച് ഭൂമിയിലെത്തുന്ന തിയതിയിലും സമയത്തിലും മാറ്റം വരാമെന്ന് നാസ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News