Sunita Williams: സുനിത വില്യംസിനെ വീഴ്ത്തിയ ആ 'കേരള രുചി'; ഇഷ്ടപ്പെട്ട കേരള വിഭവം ഏതെന്നറിയാമോ?

ബീറ്റ്റൂട്ട് ഹൽവ വിത്ത് ഐസ്ക്രീം പാര​ഗണിൽ ഒരുക്കിയ വിരുന്നിലെ ഹൈലൈറ്റ്. ഇതാണ് സുനിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത്.   

Written by - Zee Malayalam News Desk | Last Updated : Mar 20, 2025, 02:39 PM IST
  • 2023 നവംബറിലാണ് ഷാര്‌ജ പുസ്തകോത്സവം നടന്നത്.
  • ഈ സമയത്താണ് സുനിത ദുബായ് കരാമ പാരഗണിലെത്തിയത്.
  • അപ്പം, മിനി പൊറോട്ട, നെയ്പ്പായസം, കോഴി പൊരിച്ചത്, മലബാർ സീ ഫുഡ് സൂപ്പ്, കൊഞ്ച്, ഇളനീർ പുഡ്ഡിങ് തുടങ്ങിയവയായിരുന്നു സുനിത വില്യംസിനും സംഘത്തിനും ഹോട്ടൽ ജീവനക്കാർ ഒരുക്കിയത്.
Sunita Williams: സുനിത വില്യംസിനെ വീഴ്ത്തിയ ആ 'കേരള രുചി'; ഇഷ്ടപ്പെട്ട കേരള വിഭവം ഏതെന്നറിയാമോ?

മാസങ്ങൾ നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ലോതകതം. മുഴുവനും. 9 മാസങ്ങൾക്ക് ശേഷമാണ് ഇവർ ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. തിരിച്ചെത്തിയ സുനിത കഴിക്കാൻ ഏറെ ആ​ഗ്രഹിച്ച ഭക്ഷണങ്ങളിൽ ഒന്ന് പിസയും മറ്റൊന്ന് സമോസയുമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിസയാണ് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. 

Add Zee News as a Preferred Source

എന്നാൽ സുനിത വില്യംസിന് ഇഷ്ടപ്പെട്ട കേരള വിഭവങ്ങളെ കുറിച്ച് നിങ്ങൾക്കറിയാമോ? ദുബായ് കരാമ പാരഗണ്‍ ഗ്രൂപ്പ് ഓഫ് റസ്റ്ററന്‍റ്സ് എംഡി സുമേഷ് ഗോവിന്ദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരള രുചി നിറഞ്ഞ ഭക്ഷണം സുനിത ആസ്വദിച്ച് കഴിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. 

2023 നവംബറിലാണ് ഷാര്‌ജ പുസ്തകോത്സവം നടന്നത്. ഈ സമയത്താണ് സുനിത ദുബായ് കരാമ പാരഗണിലെത്തിയത്. അപ്പം, മിനി പൊറോട്ട, നെയ്പ്പായസം, കോഴി പൊരിച്ചത്, മലബാർ സീ ഫുഡ് സൂപ്പ്, കൊഞ്ച്, ഇളനീർ പുഡ്ഡിങ് തുടങ്ങിയവയായിരുന്നു സുനിത വില്യംസിനും സംഘത്തിനും ഹോട്ടൽ ജീവനക്കാർ ഒരുക്കിയത്. എന്നാൽ ഇവർ‌ ഒരുക്കിയതിൽ ഹൈലൈറ്റ് അവസാനം നൽകിയ ഡസർട്ടായിരുന്നു. ബീറ്റ്റൂട്ട് ഹൽവ വിത്ത് ഐസ്ക്രീം ആണ് സുനിതയ്ക്കും സംഘത്തിനും നൽകിയത്. 

ബീറ്റ്റൂട്ട് ഹൽവ വിത്ത് ഐസ്ക്രീം ആണ് സുനിതയുടെ മനസ് കീഴടക്കിയത്. ബഹിരാകാശ യാത്രയ്ക്ക് കൊണ്ടുപോകാവുന്ന വിധത്തിലാക്കണം ഈ ഡസർട്ട് എന്ന് നാസയോട് പറയുമെന്നാണ് സുനിത അന്ന് പറ‍ഞ്ഞത്. 

Also Read: ‌NASA: 'വെൽക്കം ഹോം'; സുനിത വില്യംസിനെയും സംഘത്തെയും സ്വാ​ഗതം ചെയ്ത് നാസ

 

9 മാസം നീണ്ട ദൗത്യത്തിനൊടുവിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ ഇന്നലെ തിരികെയെത്തിയത്. ഇന്ത്യൻ സമയം 3.40ഓടെയാണ് സുനിതയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തത്. നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്കും വിൽമോറിനുമൊപ്പമുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 10:35നാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. 

2024 ജൂണിലാണ് സുനിതയും വിൽമോറും ബോയിങ്ങിന്റെ സ്റ്റാ‍ർലൈനർ പേടകത്തിൽ ഐഎസ്എസിലേക്ക് തിരിച്ചത്. ഇത് വലിയ ദൗത്യമായിരുന്നു. എന്നാൽ, പേടകത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചു. അതിനാൽ യാത്രികരുമായി തിരികെ വരുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് സ്പെയ്സ് സ്റ്റേഷനിൽ തുടരുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News