close

News WrapGet Handpicked Stories from our editors directly to your mailbox

ബിക്കിനി ചിത്രം പങ്കുവച്ചു; ഡോക്ടറുടെ ലൈസന്‍സ് തെറിച്ചു!!

ജോലി സമയത്തല്ല അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍കൗൺസിൽ ഇടപെടരുതെന്നും നംഗ് വ്യക്തമാക്കി.

Updated: Jun 17, 2019, 06:26 PM IST
 ബിക്കിനി ചിത്രം പങ്കുവച്ചു; ഡോക്ടറുടെ ലൈസന്‍സ് തെറിച്ചു!!

ഫേസ്ബുക്കില്‍ ബിക്കിനി ചിത്രം പങ്കുവച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി മെഡിക്കല്‍ കൗണ്‍സില്‍. 

ജനറൽ ഫിസിഷ്യനായ നംഗ് മ്യു സാനിന്‍റെ ലൈസന്‍സാണ് മ്യാന്മാര്‍  മെഡിക്കല്‍ കൗണ്‍സില്‍ മരവിപ്പിച്ചത്. 'അനുചിതമായ വസ്ത്രധാരണം' എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലൈസന്‍സ് റദ്ദാക്കിയത്. 

രണ്ടു വര്‍ഷം മുന്‍പ് മോഡലി൦ഗ് രംഗത്തെത്തിയ നംഗ് മോഡൺ വസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതാണ് അധികൃതരെ ചൊടിപ്പിച്ചത്.  

അശ്ലീലമായ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത് മ്യാൻമറിന്‍റെ സംസ്കാരമല്ല എന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ നേരത്തെയും നംഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എന്നാല്‍, ഒരുപാട് കഷ്ടപാടുകള്‍ കൊണ്ട് നേടിയ ഡോക്ടര്‍ പദവി നഷ്ടപ്പെടുത്തില്ലെന്നും കൗൺസിൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നു൦ നംഗ് വ്യക്തമാക്കി. 

ജോലി സമയത്തല്ല അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍കൗൺസിൽ ഇടപെടരുതെന്നും നംഗ് വ്യക്തമാക്കി. 

ലൈസന്‍സ് റദ്ദാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലയച്ച കത്തും നംഗ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പോരാടാന്‍ ഉറച്ച നംഗ് ഒരിക്കലും തന്‍റെ മോഡലി൦ഗ് ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.