)
അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി സിറിയ, ഇസ്രയേലുമായി സുരക്ഷാ ഉടമ്പടിക്കായുള്ള ചർച്ചകൾക്ക് തയാറാകുന്നു. പൂർണ്ണ സമാധാന ഉടമ്പടിക്ക് സാധ്യത കുറവായിരിക്കുമെന്ന് ചർച്ചകളെക്കുറിച്ച് വിശദീകരിച്ച വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട്.
ഒരു ചെറിയ കരാർ പോലും സിറിയക്ക് നേട്ടമായിരിക്കുമെന്നും, മാസങ്ങൾ നീണ്ട ചർച്ചകളിൽ ഇസ്രയേൽ സ്വീകരിച്ച കടുത്ത നിലപാടിനെ ചൂണ്ടിക്കാട്ടി വൃത്തങ്ങൾ പറഞ്ഞു.
സമീപ മാസങ്ങളിൽ ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുക, 1974 ലെ വെടിനിർത്തൽ കരാറിൽ സമ്മതിച്ച സൈനികവൽക്കരിക്കപ്പെട്ട ബഫർ സോൺ പുനഃസ്ഥാപിക്കുക, സിറിയയിലേക്കുള്ള ഇസ്രയേലി വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും തടയുക എന്നിവയാണ് സിറിയയുടെ ലക്ഷ്യം. ചർച്ചയെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1948 ൽ ഇസ്രയേൽ രൂപീകൃതമായതുമുതൽ ഇടയ്ക്കിടെ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിലാണ്. സിറിയ ഇസ്രയേലിനെ രാജ്യമായി അംഗീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.