Pak-Afghanistan: സമാധാന ചർച്ചകൾ പരാജയപ്പെട്ടത് പാക്കിസ്ഥാൻ്റെ ഉത്തരവാദിത്തമില്ലായ്മ കാരണം, കുറ്റപ്പെടുത്തി താലിബാൻ

ഇസ്താംബൂളിൽ ഖത്തർ തുർക്കി എന്നിവരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്ക് ശേഷവും സമാധാന കരാറിൽ ഫലമുണ്ടായില്ലെന്ന് താലിബാൻ ഭരണകൂടം.

Written by - Arathi N Aji | Last Updated : Nov 8, 2025, 06:56 PM IST
  • സമാധാന ചർച്ചകളിൽ സഹകരിക്കാവാത്ത സമീപനമായിരുന്നു പാക്കിസ്ഥാൻ്റേത്.
  • എല്ലാ സുരക്ഷാ ഉത്തരവാദിത്വവും കാബൂളിന്റെ മേല്‍ കെട്ടിവെക്കാനാണ് പാക്കിസ്ഥാൻ ശ്രമിച്ചതെന്നും, സ്വയം ഒരു ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ അവർ തയാറായില്ലെന്നും അഫ്ഗാൻ വക്താക്കൾ കുറ്റപ്പെടുത്തി.
  • താലിബാൻ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്നും അത് തുടർന്നും പാലിക്കുമെന്നും വക്താവ് അറിയിച്ചു.
Pak-Afghanistan: സമാധാന ചർച്ചകൾ പരാജയപ്പെട്ടത് പാക്കിസ്ഥാൻ്റെ ഉത്തരവാദിത്തമില്ലായ്മ കാരണം, കുറ്റപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാൻ: ഇസ്താംബൂളിൽ ഖത്തർ തുർക്കി എന്നിവരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്ക് ശേഷവും സമാധാന കരാറിൽ ഫലമുണ്ടായില്ലെന്ന് താലിബാൻ ഭരണകൂടം. പാക്കിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളും നടത്തിയ ആക്രമണത്തെ തുടർന്ന് ഖത്തറിൻ്റെയും തുർക്കിയുടെയും നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് പാക്കിസ്ഥാനെ വിമർശിച്ച് അഫ്ഗാനിസ്ഥാൻ രംഗത്തെത്തിയത്. 

Add Zee News as a Preferred Source

സമാധാന ചർച്ചകളിൽ സഹകരിക്കാവാത്ത സമീപനമായിരുന്നു പാക്കിസ്ഥാൻ്റേത്. ഉത്തരവാജിത്വനില്ലാതെയാണ് പാക്കിസ്ഥാൻ പെരുമാറിയതെന്നും താലീബാൻ വക്താക്കൾ ആരോപിച്ചു.എല്ലാ സുരക്ഷാ ഉത്തരവാദിത്വവും കാബൂളിന്റെ മേല്‍ കെട്ടിവെക്കാനാണ് പാക്കിസ്ഥാൻ ശ്രമിച്ചതെന്നും, സ്വയം ഒരു ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ അവർ തയാറായില്ലെന്നും അഫ്ഗാൻ വക്താക്കൾ കുറ്റപ്പെടുത്തി. പാകിസ്ഥാൻ "നിരുത്തരവാദപരവും നിസ്സഹകരണപരവുമായ മനോഭാവം പ്രകടിപ്പിച്ചു,അതിനാൽ ചർച്ചകളിൽ നിന്ന് ഒരു ഫലവും ഉണ്ടായില്ല" എന്നാണ് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞത്.പിന്നീട് നടന്ന വാർത്താ സമ്മേളനത്തിൽ, താലിബാൻ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്നും അത് തുടർന്നും പാലിക്കുമെന്നും വക്താവ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News