close

News WrapGet Handpicked Stories from our editors directly to your mailbox

താലിബാന്‍ 'ഗോഡ് ഫാദര്‍' കൊല്ലപ്പെട്ടു

തീവ്രനിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ താലിബാന്‍റെ ഗോഡ്ഫാദര്‍ മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റ് മരിച്ചു. 

Updated: Nov 3, 2018, 09:05 AM IST
താലിബാന്‍ 'ഗോഡ് ഫാദര്‍' കൊല്ലപ്പെട്ടു

ഇസ്ലമാബാദ്: തീവ്രനിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ താലിബാന്‍റെ ഗോഡ്ഫാദര്‍ മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റ് മരിച്ചു. 

അജ്ഞാതരായ അക്രമികളാണ് വെടിയുതിർത്തതെന്ന് ഹക്കിന്‍റെ അനുയായി യൂസഫ് ഷാ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഡിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആക്രമണം നടക്കുന്ന സമയത്ത് ഹക്കിന്‍റെ അംഗരക്ഷകനും ഡ്രൈവറും സ്ഥലത്തുണ്ടായിരുന്നില്ല എന്നത് സംഭവത്തില്‍ ദുരൂഹതയുണ്ടാക്കുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇസ്ലാമാബാദിലെ വീടിനുള്ളിൽ  സംഘമെത്തി കുത്തി പരിക്കേൽപ്പിച്ചതിനു ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ഹക്കിന്‍റെ മരുമകൻ മൊഹമ്മദ് ബിലാൽ പറയുന്നു.
 
വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ മതപാഠശാലകളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയ മദ്രസ നടത്തിവരുകയായിരുന്നു ഹക്ക്. 1985ലും 1991ലും പാക്കിസ്ഥാന്‍ സെനറ്റില്‍ അംഗമായിരുന്നു സമി ഉള്‍ഹക്ക്.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാന്‍ ഭീകരര്‍ക്കിടയില്‍ ഹക്കിന് വലിയ സ്വാധീനമുണ്ടായിരുന്നു. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു.