പാകിസ്ഥാന്‍ ചാവേറാക്രമണം: ഉ​ത്ത​വാ​ദി​ത്വം തെ​ഹ്‌​രീ​ക്ക് ഇ ​താ​ലി​ബാ​ന്‍ ഏറ്റെടുത്തു

പാകിസ്താനിലെ പെഷാവറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണത്തിന്‍റെ ഉ​ത്ത​വാ​ദി​ത്വം തെ​ഹ്‌​രീ​ക്ക് ഇ ​താ​ലി​ബാ​ന്‍ ഏറ്റെടുത്തു.

Last Updated : Jul 11, 2018, 04:21 PM IST
പാകിസ്ഥാന്‍ ചാവേറാക്രമണം: ഉ​ത്ത​വാ​ദി​ത്വം തെ​ഹ്‌​രീ​ക്ക് ഇ ​താ​ലി​ബാ​ന്‍ ഏറ്റെടുത്തു

പെഷവാര്‍: പാകിസ്താനിലെ പെഷാവറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണത്തിന്‍റെ ഉ​ത്ത​വാ​ദി​ത്വം തെ​ഹ്‌​രീ​ക്ക് ഇ ​താ​ലി​ബാ​ന്‍ ഏറ്റെടുത്തു.

പാ​കി​സ്ഥാ​നിലെ അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി) സംഘടിപ്പിച്ച റാലിക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഹാറൂന്‍ ബിലോറും അനുയായികളുമടക്കം 20 പേര്‍ കൊല്ലപ്പെട്ടു. കൂടാതെ 70ഓളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. 

ജൂലൈ 25നു നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയാണ് കൊല്ലപ്പെട്ട ഹാറൂന്‍ ബിലോര്‍. 2012 ല്‍ ഇദ്ദേഹത്തിന്‍റെ പിതാവ് ബാഷിര്‍ ബിലോറും സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇരുനൂറിലേറെ വരുന്ന അനുയായികളെ ഹാറൂന്‍ അഭിസംബോധന ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

ജൂ​ലൈ 25ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്‍പായി സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പാ​കി​സ്ഥാ​ന്‍ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​ക​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

 

 

Trending News