ഇരുപത് വയസ്, 25 ടാറ്റൂ!

ഇരുപത് വയസിനിടയില്‍ 25 ടാറ്റൂകളുമായി തേജസ്വി.  തേജസ്വി എന്ന പെണ്‍കുട്ടിയുടെ ടാറ്റൂ ഭ്രമം സ്വയം ചെയ്യുന്നതില്‍ മാത്രമല്ല ചെയ്തുകൊടുക്കുന്നതിലുമുണ്ട്. 

Sneha Aniyan | Updated: Sep 8, 2018, 04:47 PM IST
ഇരുപത് വയസ്, 25 ടാറ്റൂ!

മുംബൈ: ഇരുപത് വയസിനിടയില്‍ 25 ടാറ്റൂകളുമായി തേജസ്വി.  തേജസ്വി എന്ന പെണ്‍കുട്ടിയുടെ ടാറ്റൂ ഭ്രമം സ്വയം ചെയ്യുന്നതില്‍ മാത്രമല്ല ചെയ്തുകൊടുക്കുന്നതിലുമുണ്ട്. 

ഇരുപത് വയസിനുള്ളില്‍ 25 ടാറ്റൂകള്‍ ചെയ്ത ഈ പെണ്‍കുട്ടിക്ക് ഇതൊരു പാഷനാണ്, ജീവനാണ്.  ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയായ തേജസ്വി പതിനേഴാമത്തെ വയസില്‍ തന്‍റെ പേരാണ് ആദ്യമായി ടാറ്റൂ ചെയ്തത്. 

തന്‍റെ പേര് തെറ്റിച്ച് വിളിക്കുന്നവരെ പേര് കൃത്യമായി വിളിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ശരീരത്തുള്ള 25 ടാറ്റൂകളും തേജസ്വി സ്വയം ഡിസൈന്‍ ചെയ്തവയാണ്.  

തന്‍റെ വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് തേജസ്വി ഈ ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്തതിന്‍റെ പേരില്‍ ദിവസങ്ങളോളം അച്ഛനമ്മമാര്‍ തേജസ്വിയോട് മിണ്ടാതെയിരുന്നു. എന്നാല്‍, അവരെ തന്‍റെ വഴിക്ക് കൊണ്ടുവരാന്‍ തേജസ്വി ശ്രമിച്ചുക്കൊണ്ടേയിരുന്നു.  ഒടുവില്‍, തേജസ്വിയുടെ നിര്‍ബന്ധത്തിന് വഴങ്ങി OM എന്ന് അച്ഛന്‍ ടാറ്റൂ ചെയ്തു. 

എന്നിട്ടും അമ്മയെ സമ്മതിപ്പിക്കാന്‍ തേജസ്വി കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നു. അച്ഛന്‍റെയും അമ്മയുടേയും വിവാഹവാര്‍ഷികത്തിന് അവരുടെ രണ്ടുപേരുടെയും ചിത്രങ്ങള്‍ കയ്യില്‍ പച്ചകുത്തിയതോടെ അമ്മയുടെ ദേഷ്യവും അലിഞ്ഞില്ലാതെയായി. 

അങ്ങനെ അമ്മയും ചെയ്തു, പുറത്തൊരു സിംഹത്തിന്‍റെ ടാറ്റൂ. അടുത്ത ഏപ്രിലോടെ 100 ടാറ്റൂ തികയ്ക്കണം എന്ന ആഗ്രഹത്തിലാണ് തേജസ്വി. ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന ബഹുമതി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് തേജസ്വിയിപ്പോള്‍.