കാമുകിയും കാമുകനും അടിച്ചുപിരിഞ്ഞതോടെ പട്ടിണി കിടന്ന് ചത്തത് പത്തോളം പാമ്പുകൾ. ലണ്ടനിലെ ക്നാറസ്ബറോയിലാണ് സംഭവം. പ്രണയം ബന്ധം ബ്രേക്കപ്പായതിന് പിന്നാലെ വീട്ടിലേക്ക് തിരിച്ച് കയറാൻ യുവാവും യുവതിയും കൂട്ടാക്കാതെ വന്നതോടെയാണ് ഇവർ സ്നേഹിച്ച് വളർത്തിയിരുന്ന അരുമ മൃഗങ്ങൾ പട്ടിണിയിലായത്.
വീട്ടിനുള്ളിൽ നിന്ന് രൂക്ഷ ഗന്ധം വരുന്നതായി അയൽവാസികൾ നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് 70 പെരുമ്പാമ്പുകളെ അവശനിലയിൽ കണ്ടെത്തിയത്. 70 പെരുമ്പാമ്പുകളെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ചു. വിഷമുള്ള ഇനത്തിലുള്ള മൂന്ന് പാമ്പുകളെ വീട്ടിൽ നിന്ന് ചത്ത നിലയിൽ കണ്ടെത്തി.
നിരവധി പെരുമ്പാമ്പുകളെ ചത്ത നിലയിൽ ഫ്രീസറിൽ നിന്നും കണ്ടെത്തിയതായാണ് ക്നാറസ്ബറോ എക്സോക്റ്റിക് റസ്ക്യൂവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഇത്ര മോശം അവസ്ഥയിൽ പാമ്പുകളെ സൂക്ഷിച്ചത് കണ്ടിട്ടില്ലെന്നാണ് സന്നദ്ധ പ്രവർത്തകർ വിശദമാക്കുന്നത്.
എക്സോക്റ്റിക് ഇനത്തിലുള്ള ആറ് പാമ്പുകളാണ് ഇവിടെ പാർപ്പിച്ചിരുന്നതെന്നാണ് വീട്ടുടമയായ യുവാവ് വിശദമാക്കിയിരുന്നത്. പാമ്പുകളെ ബ്രീഡ് ചെയ്ത് ഇവർ വിൽപ്പന നടത്തിയിരുന്നതായാണ് അധികൃതർ സംശയിക്കുന്നത്. 50 പാമ്പുകളെ പെട്ടികളിൽ അടച്ച നിലയിലും 20 എണ്ണം വീടിനുള്ളിൽ ഇഴഞ്ഞുനടക്കുന്ന അവസ്ഥയിലുമാണ് സന്നദ്ധ പ്രവർത്തകർ കണ്ടെത്തിയത്.
തുറന്ന് കിടന്ന ജനലിലൂടെ പാമ്പുകൾ രക്ഷപ്പെട്ടിരിക്കാമെന്ന വിലയിരുത്തലിലാണ് അധികൃതരുള്ളത്. വീടിനുള്ളിൽ എസി അടക്കമുള്ളവ പ്രവർത്തിക്കാതിരുന്നതിനാൽ പാമ്പുകൾ അതീവ അവശരാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. റോയൽ പൈത്തൺ അഥവ ബാൾ പൈത്തൺ എന്ന പേരിൽ അറിയപ്പെടുന്ന പാമ്പുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയവയിൽ ഏറെയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.