വാഷിങ്ടൺ:അമേരിക്കയുടെ 244ാം സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയർപ്പിച്ച് യുഎസ് പ്രസിഡന്റ് 
ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

"യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ആശംസയറിയിക്കുന്നു. 
ഈ ദിനം ആഘോഷിക്കുന്ന വേളയിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു"
എന്നായിരുന്നു വൈറ്റ് ഹൗസിനെ ടാഗ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.


Also Read:ട്രംപ് തുടങ്ങി;ചൈനീസ് കടലിലേക്ക്‌ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍!


 


ഇതിനുള്ള മറുപടി ട്വീറ്റിലാണ് ട്രംപ് ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. "നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു" എന്നായിരുന്നു 
ട്രംപിന്റെ മറുപടി ട്വീറ്റ്,ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം വ്യക്തമാക്കുന്നതായിരുന്നു ഇരു നേതാക്കളുടെയും ട്വീറ്റ്.



 


ഇന്ത്യ -ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ട്വീറ്റ് അന്തരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയാവുകയാണ്.അമേരിക്കയുടെ ഏറ്റവും അടുത്ത 
സുഹൃത്ത് എന്ന നിലയില്‍ ഇന്ത്യ മാറുകയാണ്.അമേരിക്ക ചൈനയ്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.


ഇന്ത്യ ആകട്ടെ അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ ചൈനയോട് യാതൊരു വിട്ട് വീഴ്ച്ചയും ഇല്ലെന്ന നിലപാടിലാണ്.