ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം പങ്കിട്ട് 3 പേര്‍

2019ലെ ​ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​ക്ക​ളെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്ര​ഖ്യാ​പി​ച്ചു. ജെ​യിം​സ് പീ​ബി​ള്‍​സ്, മൈ​ക്ക​ല്‍ മേ​യ​ര്‍, ദി​ദി​യ​ര്‍ ക്യൂ​ലോ​സ് എ​ന്നി​വ​രാണ് ഈ വര്‍ഷത്തെ ​ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം പങ്കിട്ടത്. 

Last Updated : Oct 9, 2019, 11:31 AM IST
ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം പങ്കിട്ട് 3 പേര്‍

സ്റ്റോ​ക്ക്ഹോം: 2019ലെ ​ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​ക്ക​ളെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്ര​ഖ്യാ​പി​ച്ചു. ജെ​യിം​സ് പീ​ബി​ള്‍​സ്, മൈ​ക്ക​ല്‍ മേ​യ​ര്‍, ദി​ദി​യ​ര്‍ ക്യൂ​ലോ​സ് എ​ന്നി​വ​രാണ് ഈ വര്‍ഷത്തെ ​ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം പങ്കിട്ടത്. 

ഭൗ​തി​ക പ്ര​പ​ഞ്ച​ശാ​സ്ത്ര​ത്തി​ലെ സൈ​ദ്ധാ​ന്തി​ക ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ക​നേ​ഡി​യ​ന്‍ വം​ശ​ജ​നാ​യ പീ​ബി​ള്‍​സി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. അതേസമയം, സൗ​രോ​ര്‍​ജ ത​ര​ത്തി​ലു​ള്ള ന​ക്ഷ​ത്ര​ത്തെ പ​രി​ക്ര​മ​ണം ചെ​യ്യു​ന്ന ഒ​രു എ​ക്സോ​പ്ലാ​ന​റ്റ് ക​ണ്ടെ​ത്തി​യ​തി​നാ​ണ് മേ​യ​റി​നും ക്യു​ലോ​സി​നും പു​ര​സ്കാ​രം. ഇ​രു​വ​രും സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ളാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള ഈ ​വ​ര്‍​ഷ​ത്തെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​എ​സ് ശാ​സ്ത്ര​ജ്ഞ​രാ​യ വി​ല്യം കെ​യ്‌​ലി​ന്‍, ഗ്രെ​ഗ് സെ​മേ​ന്‍​സ എ​ന്നി​വ​രും ബ്രി​ട്ടീ​ഷ് ശാ​സ്ത്ര​ജ്ഞ​ന്‍ പീ​റ്റ​ര്‍ റാ​റ്റ്ക്ലി​ഫു​മാ​ണ് പു​ര​സ്കാ​രം പ​ങ്കി​ട്ട​ത്. കാ​ന്‍​സ​ര്‍ ചി​കി​ത്സ​ക​ള്‍​ക്ക് പു​തു​വ​ഴി​യൊ​രു​ക്കു​ന്ന ക​ണ്ടെ​ത്ത​ലി​നാ​ണ് ഇവര്‍ പു​ര​സ്കാ​രം നേടിയത്. 

 

Trending News