ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ട് 3 പേര്
2019ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചു. ജെയിംസ് പീബിള്‍സ്, മൈക്കല്‍ മേയര്‍, ദിദിയര്‍ ക്യൂലോസ് എന്നിവരാണ് ഈ വര്‍ഷത്തെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടത്.
സ്റ്റോക്ക്ഹോം: 2019ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചു. ജെയിംസ് പീബിള്‍സ്, മൈക്കല്‍ മേയര്‍, ദിദിയര്‍ ക്യൂലോസ് എന്നിവരാണ് ഈ വര്‍ഷത്തെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടത്.
ഭൗതിക പ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകളാണ് കനേഡിയന്‍ വംശജനായ പീബിള്‍സിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം, സൗരോര്‍ജ തരത്തിലുള്ള നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഒരു എക്സോപ്ലാനറ്റ് കണ്ടെത്തിയതിനാണ് മേയറിനും ക്യുലോസിനും പുരസ്കാരം. ഇരുവരും സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശികളാണ്.
കഴിഞ്ഞദിവസം വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരവും പ്രഖ്യാപിച്ചിരുന്നു. യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്ലിന്, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന് പീറ്റര്‍ റാറ്റ്ക്ലിഫുമാണ് പുരസ്കാരം പങ്കിട്ടത്. കാന്‍സര്‍ ചികിത്സകള്‍ക്ക് പുതുവഴിയൊരുക്കുന്ന കണ്ടെത്തലിനാണ് ഇവര്‍ പുരസ്കാരം നേടിയത്.