കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ആളുകള്‍ക്കിടെ ഏറെ പ്രചാരത്തില്‍ വന്ന ഒന്നാണ് N95 മാസ്ക്. അമേരിക്കന്‍ ഡിസൈനറായ സാറ ലിറ്റില്‍ ടേണ്‍ബുളിന്‍റെതാണ് N95 മാസ്ക്കിന്‍റെ പിന്നിലെ തലച്ചോറ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1917 സെപ്റ്റംബർ 21 ന് അമേരിക്കയിൽ ജനിച്ച സാറ 'കോർപ്പറേറ്റ് അമേരിക്കയുടെ രഹസ്യ ആയുധം' എന്നറിയപ്പെടുന്ന വ്യക്തിയാണ്. കൂടാതെ,  അവർ 50 വർഷത്തിലേറെയായി അമേരിക്കന്‍ കമ്പനികളുടെ ഉൽപ്പന്ന രൂപകൽപ്പന ഉപദേശകയായിരുന്നു. 


തന്‍റെ ബ്രാ കപ്പ് ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സാറ N95 മാസ്ക് രൂപകല്‍പ്പന ചെയ്തത്. 1958ൽ 3M  കമ്പനിയുടെ ഡിസൈൻ കൺസൾട്ടന്‍റായി പ്രവര്‍ത്തിക്കവെയാണ് സാറ ഷാപീൻ ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ഗിഫ്റ്റ് റാപ്പ് ബോ തയാറാക്കുന്നത്. 


ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്ന നാടന്‍ ചൊല്ല് കേട്ടിട്ടുണ്ടല്ലോ അല്ലേ.?


 


അലങ്കാര റിബണുകൾക്കായി ഉപയോഗിക്കുന്ന പോളിമറുകളിൽ നിർമ്മിച്ച നോൺ-വൂവന്‍ തുണിതരമാണ് ഷാപീൻ. 'Why' എന്ന തലക്കെട്ടില്‍ അന്ന് തയാറാക്കിയ പ്രസന്‍റേഷനില്‍ ഷാപീനിന്‍റെ വിവിധ ഉപയോഗങ്ങളെ കുറിച്ചു സാറ വിശദീകരിച്ചിരുന്നു. 


സാറയുടെ കുടുംബാംഗങ്ങളില്‍ മൂന്നു പേര്‍ രോഗബാധിതരാകുകയും അവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ സമയത്താണ് നേര്‍ത്ത മുഖാവരണം അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സാറ മനസിലാക്കുന്നത്. 


അവന്‍ എന്‍റെ മകന്‍! അച്ഛനെ നഷ്ടപ്പെട്ട മൂന്ന്‌ വയസുകാരനെ ഏറ്റെടുത്ത് ഗംഭീര്‍


 


ഇതോടെ, മുഖത്ത് സുഖകരമായി ധരിക്കാന്‍ സാധിക്കുന്ന മാസ്ക് നിര്‍മ്മിക്കാന്‍ സാറ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 1961ല്‍ തന്‍റെ ആശയത്തെ മുന്‍നിര്‍ത്തി സാറ മാസ്ക്കുകള്‍ നിര്‍മ്മിച്ചത്.


സ്ട്രിംഗുകൾക്ക് പകരം ഇലാസ്റ്റിക് ബാൻഡുകൾ, ഒരു അലുമിനിയം നോസ് ക്ലിപ്പ്, ഒരു ഫോം ഫിറ്റിംഗ് എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു മാസ്ക് നിര്‍മ്മാണം. അങ്ങനെ നൂതന ആശയമായ ബ്രാ പേറ്റന്റിന് 1962 ൽ അംഗീകാരം ലഭിച്ചു. എന്നാല്‍, അന്ന് ഈ മസ്ക്കുകള്‍ക്ക് വൈറസിനെ തടുക്കാന്‍ സാധിക്കുമായിരുന്നില്ല. മലിനീകരണം ഒഴിവാക്കാന്‍ മാത്രമാണ് അന്ന് ഈ മാസ്ക്കുകള്‍ ഉപകരിച്ചിരുന്നത്.  


പ്രവാസികളെ സഹായിക്കാന്‍ തന്‍റെ സമ്പാദ്യമായ 3000 രൂപ നല്‍കി കൊച്ചുമിടുക്കന്‍!


 


1972-ൽ, വ്യാവസായിക ആവശ്യങ്ങൾക്കായി മാസ്കിന്‍റെ മെച്ചപ്പെടുത്തിയ പതിപ്പ് വിപണിയിൽ എത്തിച്ചു. N95 മാസ്ക്കുകള്‍ ആരോഗ്യ സംരക്ഷണ മേഖലയിൽ അവതരിപ്പിക്കുന്നത് 1995ലാണ്. 


2015ലാണ് ടേൺബുൾ മരിച്ചത്. അതിനുശേഷമാണ് സാറാ ലിറ്റിൽ ടേൺബുൾ സെന്റർ ഫോർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ചത്. 


പിന്നാക്കം നിൽക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുകയയും ഡിസൈനി൦ഗ് മേഖലയെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയുമാന് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലക്ഷ്യം. 4 അടി, 11 ഇഞ്ച് മാത്രമായിരുന്നു സാറയുടെ ഉയരം. ഇതാണ് പേരിനൊപ്പം ലിറ്റില്‍ വരാനുള്ള കാരണം.