ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകായ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി. മധ്യ യൂറോപ്യൻ ഇതിഹാസ എഴുത്തുകാരനാണ് ലാസ്ലോ. "അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദർശനാത്മകവുമായ പ്രവർത്തനത്തിനാണ്" അവാർഡ്.
1.2 ലക്ഷം ഡോളറാണ് സമ്മാന തുക. ആദ്യമായി നൊബേൽ സാഹിത്യ അവാർഡ് ലഭിച്ചത് ഫ്രഞ്ച് കവിയും ഉപന്യാസകാരിയുമായ സള്ളി പ്രൂഡോമിനാണ്. കഴിഞ്ഞ വർഷത്തെ സമ്മാനം നേടിയത് ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് ആയിരുന്നു.
ലാസ്ലോ ക്രാസ്നഹോർകായി
1954-ൽ റൊമാനിയൻ അതിർത്തിക്കടുത്തുള്ള തെക്കുകിഴക്കൻ ഹംഗറിയിലെ ഗ്യുല എന്ന ചെറുപട്ടണത്തിലാണ് ലാസ്ലോ ക്രാസ്നഹോർകായ് ജനിച്ചത്. 1985-ൽ പ്രസിദ്ധീകരിച്ച ക്രാസ്നഹോർകായിയുടെ ആദ്യ നോവലായ 'സാറ്റാന്റാങ്കോ' തൻ്റെ സാഹിത്യ ജീവിതത്തിൽ വഴിത്തിരിവായി. 2015-ൽ ബുക്കർ മാൻ ഇൻ്റർനാഷണൽ പുരസ്കാരം നേടിയിരുന്നു. സാത്താന്റാങ്കോ (1985), ദി മെലാഞ്ചോളി ഓഫ് റെസിസ്റ്റൻസ് (1989) എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികൾ സിനിമയായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









